മെഡെക്സ് 2017: മെഡിക്കൽ കോളജൊരുക്കുന്ന മനുഷ്യശരീരത്തിന്റെ മഹാപ്രദർശനം

റെറ്റിനയിൽ പതിക്കുന്ന പ്രതിബിംബത്തെ ന്യൂറോണുകൾ എങ്ങനെ യഥാർത്ഥ കാഴ്ചയാക്കി മാറ്റുന്നുവെന്ന് നേരിൽ കണ്ടു മനസിലാക്കാം. ഹൃദയവും ശ്വാസകോശവും ആമാശയവും തലച്ചോറുമെല്ലാം ഇതുപോലെ കയറിയിറങ്ങി കാണാം. സ്വന്തം ശരീരത്തിന്റെ ഉള്ളറകളെ നേരിൽ കണ്ടു വിസ്മയിക്കാം. വിർച്വൽ റിയാലിറ്റി, ഹോളോഗ്രാം തുടങ്ങിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ മനുഷ്യശരീരത്തെ അക്ഷരാർത്ഥത്തിൽ നേരിൽ പരിചയപ്പെടുത്തുകയാണ് മെഡെക്സ് 2017.

മെഡെക്സ് 2017: മെഡിക്കൽ കോളജൊരുക്കുന്ന മനുഷ്യശരീരത്തിന്റെ മഹാപ്രദർശനം

മനുഷ്യശരീരമെന്ന മഹാത്ഭുതങ്ങളുടെ മാന്ത്രികവിസ്മയം രണ്ടേകാൽ ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ പ്രദർശനത്തിനു തയ്യാറാവുന്നു. സൗന്ദര്യശാസ്ത്രത്തിന്റെ അഴകളവുകളിൽ തയ്യാറാക്കപ്പെട്ട ഒരു മെഡിക്കൽ എക്സിബിഷൻ ഒരുപക്ഷേ, ലോകത്തിൽ ആദ്യത്തേതാകാം. അതെന്തായായാലും തിരുവനന്തപുരം മെഡിക്കൽ കോളജ് ചരിത്രം സൃഷ്ടിക്കുകയാണ്, മെഡക്സ് 2017ലൂടെ. പ്രദർശനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കാഴ്ചയുടെ ശാസ്ത്രം വിശദമാക്കാൻ കണ്ണിന്റെ മാതൃകയിലൂടെ കയറിയിറങ്ങാം.  വിർച്വൽ റിയാലിറ്റി, ഹോളോഗ്രാം തുടങ്ങിയ സാങ്കേതികവിദ്യ റെറ്റിനയിൽ പതിക്കുന്ന പ്രതിബിംബത്തെ ന്യൂറോണുകൾ എങ്ങനെ യഥാർത്ഥ കാഴ്ചയാക്കി മാറ്റുന്നുവെന്ന് നേരിൽ കണ്ടു മനസിലാക്കാം. ഹൃദയവും ശ്വാസകോശവും ആമാശയവും തലച്ചോറുമെല്ലാം ഇതുപോലെ കയറിയിറങ്ങി കാണാം. സ്വന്തം ശരീരത്തിന്റെ ഉള്ളറകളെ നേരിൽ കണ്ടു വിസ്മയിക്കാം.വിർച്വൽ റിയാലിറ്റി, ഹോളോഗ്രാം തുടങ്ങിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ മനുഷ്യശരീരത്തെ അക്ഷരാർത്ഥത്തിൽ നേരിൽ പരിചയപ്പെടുത്തുകയാണ് മെഡെക്സ് 2017.


[caption id="attachment_70660" align="aligncenter" width="600"] കണ്ണിന്റെ മാതൃക- മെഡെക്സ് 2017[/caption]

അറിവിന്റെ വിന്യാസം ഏറ്റവും ആധുനികമായി

വൈദ്യശാസ്ത്ര വിദ്യാർത്ഥികൾ പഠിക്കാനുപയോഗിക്കുന്ന ആയിരക്കണക്കിനു സ്പെസിമെനുകൾ പൊതുജനങ്ങൾക്കു കാണാം. പണ്ടും അവ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ഇക്കുറി കലാപരമായാണ് സജ്ജീകരണം. രോഗാവസ്ഥയിലുള്ളതും അല്ലാത്തതുമായ അവയവങ്ങൾ, ആനിമേഷനുകൾ, വീഡിയോകൾ, ഇല്ലസ്ട്രേഷനുകൾ, ഇംഗ്ലീഷിലും മലയാളത്തിലും കാര്യങ്ങൾ വിശദീകരിക്കുന്ന പതിനായിരക്കണക്കിനു പോസ്റ്ററുകൾ, വിർച്വൽ റിയാലിറ്റി കാബിനുകൾ, ഇന്റർ ആക്ടീവ് സംവിധാനങ്ങൾ എന്നിങ്ങനെ ലഭ്യമായ എല്ലാ സങ്കേതങ്ങളും ഉപയോഗിച്ചാണ് അറിവിന്റെ വിന്യാസമൊരുക്കിയിരിക്കുന്നത്.ഓപ്പറേഷൻ തീയേറ്ററുകളും ഇന്റൻസീവ് കെയർ യൂണിറ്റും അവയവമാറ്റ യൂണിറ്റുകളും അവയവ വ്യവസ്ഥയും ഫോറൻസിക് ശാസ്ത്രവുമൊക്കെ നേരിൽ കണ്ടു മനസിലാക്കാം.

ബോധവത്കരണത്തിന് പ്രത്യേകവിഭാഗമുണ്ട്. മദ്യം, മയക്കുമരുന്ന്, പുകവലി, ട്രാഫിക് അപകടങ്ങൾ, ജീവിതശൈലീ രോഗങ്ങൾ എന്നിവയ്ക്കൊക്കെ പ്രത്യേകം പ്രത്യേകം ബോധവത്കരണ വിഭാഗം ഏർപ്പെടുത്തിയിരിക്കുന്നു. കോശ തന്മാത്രകളെയും ജനിതക ശാസ്ത്രത്തെയും പരിചയപ്പെടുത്താൻ ഏറ്റവും ഉയർന്ന ക്വാളിറ്റിയിൽ ത്രീഡി അനിമേഷനുകൾ.

മനുഷ്യോൽപത്തിയും മരുന്നിന്റെ ചരിത്രവും മുതൽ ഫിസിയോളജിയിലെയും വൈദ്യശാസ്ത്രത്തിലെയും നോബൽ ജേതാക്കളെയും അവരുടെ ഗവേഷണങ്ങളെയും പരിചയപ്പെടുത്തി ശാസ്ത്രത്തിന്റെ വികാസമാണ് ആന്ത്രപ്പോളജി വിഭാഗം തയ്യാറാക്കിയിരിക്കുന്നത്. സൗജന്യനിരക്കുകളിൽ വിവിധ പരിശോധനകൾക്കുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ട്.

സൗമ്യവധം : ഫോറൻസിക് കാഴ്ച

കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസിന്റെ ഫോറൻസിക് കാഴ്ചയാണ് മെഡെക്സിലെ ശ്രദ്ധേയമായ ഇനങ്ങളിലൊന്ന്. ഷൊർണൂർ പാസഞ്ചറിന്റെ ബോഗിയും സൗമ്യയുടെ മൃതശരീരവുമൊക്കെ യഥാർത്ഥമായി സജ്ജീകരിച്ചിരിക്കുന്നു. ബോഗിയ്ക്കുള്ളിൽ നിന്നു നോക്കിയാൽ ട്രാക്കിൽ മരിച്ചു കിടക്കുന്ന സൗമ്യയുടെ മൃതശരീരം കാണാവുന്ന വിധത്തിലാണ് പ്രദർശനം.ഫോറൻസിക് പരിശോധനാ രീതികളെക്കുറിച്ചുള്ള ബോധവത്കരണമാണ് ഈ ദൃശ്യത്തിലൂടെ ഉദ്ദേശിക്കുന്നത്. പരിക്കുകളെക്കുറിച്ചും മരണകാരണത്തെക്കുറിച്ചുമൊക്കെയുള്ള നിഗമനങ്ങളിൽ വൈദ്യശാസ്ത്രം എങ്ങനെ എത്തിച്ചേരുന്നുവെന്ന് ഉദാഹരണ സഹിതം വിശദീകരിക്കുന്നു.

ഈ വധക്കേസിലെ ഫോറൻസിക് നിഗമനങ്ങളെക്കുറിച്ചുയർന്ന വിവാദങ്ങളിൽ തൃശൂർ മെഡിക്കൽ കോളജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. എ കെ ഉമേഷിന്റെ വാദങ്ങളോടു ചേർന്നു നിൽക്കുന്ന നിഗമനങ്ങളാണ് സംഘാടകർ വിശദീകരിക്കുന്നത്.

എല്ലാ ദിവസവും വൈകുന്നേരം മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരുടെ പ്രഭാഷണങ്ങളുമുണ്ട്. കുട്ടികൾക്കു വേണ്ടി പ്രത്യേകം ഇന്റർആക്ടീവ് സെഷനുകളും സജ്ജീകരിച്ചിരിക്കുന്നു. ജനുവരി 31 വരെ നീളുന്ന പ്രദർശനം കാണാൻ അഞ്ചു ലക്ഷം പേരെങ്കിലും എത്തുമെന്നാണ് പ്രതീക്ഷ.

Read More >>