സിപിഐഎം പ്രവർത്തകനെ മൂന്നാം മുറക്ക് വിധേയനാക്കിയ പോലീസുകാരന് മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാ മെഡൽ

അരിയിൽ ഷുക്കൂർ വധക്കേസിൽ ഒന്നാം പ്രതിയായ സിപിഐഎം പ്രവർത്തകൻ സുമേഷിനെ ക്രൂരമായി പീഡിപ്പിക്കുകയും മലദ്വാരത്തിൽ കമ്പി കയറ്റിയെന്ന് പാർട്ടി ആരോപിക്കുകയും ചെയ്ത പോലീസ് സംഘത്തിലെ അംഗമായ കെ പി രാജീവനാണ് മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാ മെഡൽ ലഭിച്ചിരിക്കുന്നത്.

സിപിഐഎം പ്രവർത്തകനെ മൂന്നാം മുറക്ക് വിധേയനാക്കിയ പോലീസുകാരന് മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാ മെഡൽ

അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് സിപിഐഎം പ്രവർത്തകനെ ക്രൂരമായ മൂന്നാംമുറക്ക് വിധേയനാക്കിയ അന്വേഷണ സംഘത്തിലെ പോലീസുകാരന് മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാ മെഡൽ. അരിയിൽ ഷുക്കൂർ വധക്കേസിൽ ഒന്നാം പ്രതിയായ സിപിഐഎം പ്രവർത്തകൻ സുമേഷിനെ ക്രൂരമായി പീഡിപ്പിക്കുകയും മലദ്വാരത്തിൽ കമ്പി കയറ്റിയെന്ന് പാർട്ടി ആരോപിക്കുകയും ചെയ്ത പോലീസ് സംഘത്തിലെ അംഗമായ കെ പി രാജീവനാണ് മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാ മെഡൽ ലഭിച്ചിരിക്കുന്നത്.


മൂന്നാംമുറ വിഷയത്തിൽ അന്വേഷണ സംഘത്തിന്റെ തലവനായ ഡിവൈഎസ്‌പി സുകുമാരനെതിരെ സിപിഐഎം നൽകിയ പരാതിയിൽ കേസെടുത്തിരുന്നു. കണ്ണൂർ സ്വദേശികൂടിയായ രാജീവനെതിരെയും കടുത്ത ആരോപണങ്ങൾ ഉയർന്നിരുന്നു. സിപിഐഎം നേതാവായ എംവി ജയരാജൻ കടുത്ത ഭാഷയിലാണ് അന്ന് അന്വേഷണസംഘത്തിന്റെ ചെയ്തികളെ വിമർശിച്ചത്. മൂന്നാംമുറ പ്രയോഗിച്ച അന്വേഷണ സംഘത്തിനെതിരെ സിപിഐഎം നിയമനടപടികളുമായി മുന്നോട്ടുപോകുന്നതിനിടെ ആരോപണവിധേയാണ് പോലീസ് മെഡൽ ലഭിച്ചത് വിവാദത്തിന് തിരികൊളുത്തും.

സുപ്രധാനമായ കേസുകൾ തെളിയിക്കുന്നതിനുള്ള മിടുക്ക് പരിഗണിച്ചാണ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പോലീസ് മെഡൽ രാജീവനും നല്കിയിരിക്കുന്നത്.

Read More >>