സംഘി നുണ പ്രചരണത്തിലെ ഏറ്റവും പുതിയ മാതൃക, സുരേഷ് ഗോപി എംപി ഫണ്ടില്‍ നിന്നു ചെലവിട്ടത് അഞ്ചു ശതമാനം; മറുപടിയുമായി എംബി രാജേഷ്

പാലക്കാട് നിന്നുള്ള ലോക്‌സഭാ എംപിയായ എംബി രാജേഷിനെക്കാള്‍ മാസങ്ങള്‍ മുമ്പ് എംപിയായ സുരേഷ് ഗോപി മൂന്നിരട്ടി അധികമായി ഫണ്ട് വിനിയോഗിച്ചുവെന്നായിരുന്നു സംഘപരിവാര്‍ അനുയായികള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. എന്നാല്‍ സുരേഷ് ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും 5% മാത്രമാണ് ചെലവിട്ടതെന്ന് എംബി രാജേഷിന്റെ മറുപടി. തന്റെ എംപി ഫണ്ടില്‍ നിന്നും ഇതുവരെ 77.17% തുക ചെലവിട്ടെന്നും രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സംഘി നുണ പ്രചരണത്തിലെ ഏറ്റവും പുതിയ മാതൃക, സുരേഷ് ഗോപി എംപി ഫണ്ടില്‍ നിന്നു ചെലവിട്ടത് അഞ്ചു ശതമാനം;  മറുപടിയുമായി എംബി രാജേഷ്

സുരേഷ് ഗോപി എംപിയായിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. രാജേഷ് വര്‍ഷങ്ങളായി എംപിയാണ്. രാജേഷിനെക്കാള്‍ മൂന്ന് മടങ്ങ് കൂടുതല്‍ സുരേഷ് ഗോപി ഫണ്ട് വിനയോഗിച്ചു എന്നിങ്ങനെയുള്ള പ്രചാരണങ്ങളായിരുന്നു സംഘപരിവാര്‍ ബിജെപി അനുകൂലികള്‍ നവമാധ്യമങ്ങളിലൂടെ നടത്തിയത്. ഇതിനെതിരെ എംബി രാജേഷ് മറുപടിയുമായി രംഗത്തെത്തി.

[caption id="attachment_73665" align="alignleft" width="230"] നവമാധ്യമങ്ങളിൽ പ്രചരിച്ച പോസ്റ്റർ[/caption]

മാസങ്ങള്‍ക്കു മുന്‍പ് ചുമതലയേറ്റ സുരേഷ് ഗോപിയുടെ എം.പി. ഫണ്ടില്‍ നിന്നും ചെലവായിട്ടുള്ളത് 28 ലക്ഷം രൂപ മാത്രമാണ്. അതായത് വെറും 5.5% മാത്രം! ഇപ്പോഴത്തെ കണക്കു പ്രകാരം 77.17% തുക തന്റെ എം.പി.ഫണ്ടില്‍ നിന്നും ചെലവഴിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ടേമില്‍ നൂറു ശതമാനം തുകയും ചെലവഴിച്ചിട്ടുണ്ടെന്നും എംബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.


സംഘി നുണ പ്രചരണത്തിലെ ഏറ്റവും പുതിയ മാതൃകയാണ് ഫണ്ട് വിനിയോഗം സംബന്ധിച്ച പ്രചാരണങ്ങളെന്നു പറഞ്ഞാണ് എംബി രാജേഷിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. താന്‍ ചെലവഴിച്ചതിനേക്കാള്‍ മൂന്നിരട്ടി അധികമായി എം.പി.ഫണ്ട് ശ്രീ.സുരേഷ് ഗോപി ചെലവാക്കിയെന്ന മുട്ടന്‍ നുണ പ്രചരിപ്പിക്കുന്നതായി സുഹൃത്തുക്കള്‍ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. എന്നാല്‍ വസ്തുത ഇതാണെന്നും രാജേഷ് പറഞ്ഞു.

[caption id="attachment_73666" align="aligncenter" width="576"] സുരേഷ് ഗോപിയുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച കണക്ക്[/caption]

സുരേഷ് ഗോപി എം.പി.ഫണ്ട് 5 % മാത്രമേ ചെലവഴിച്ചിട്ടുള്ളൂ എന്നത് ചൂണ്ടിക്കാണിക്കാനോ, അതിന്റെ പേരില്‍ അദ്ദേഹത്തെ ചെറുതായി കാണിക്കാനോ ആഗ്രഹിക്കുന്നില്ലെന്നും, അദ്ദേഹത്തെ മുന്‍നിര്‍ത്തി അദ്ദേഹത്തിന്റെ അനുയായികള്‍ നടത്തുന്ന വ്യാജപ്രചരണത്തെ തുറന്നു കാണിക്കാന്‍ നിര്‍ബന്ധിതനായെന്ന് മാത്രമാണെന്നും രാജേഷ് വ്യക്തമാക്കുന്നു.

[caption id="attachment_73667" align="aligncenter" width="463"] എംബി രാജേഷ് ഫണ്ട് ചെലവിട്ട കണക്ക്[/caption]

രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട അംഗമാണ് സിനിമാതാരം കൂടിയായ സുരേഷ് ഗോപി.  സുരേഷ് ഗോപിയ്ക്ക് അഞ്ച് കോടി രൂപയാണ് ഇതിനകം ലഭിച്ചതെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. 2014 ല്‍ പാലക്കാട് നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട പാജേഷിന് 7.5 കോടി രൂപയാണ് ഇതുവരെ അനുവദിക്കപ്പെട്ടത്. ഇതില്‍ 77.17 ശതമാനവും രാജേഷ് ചെലവിട്ടെന്നും കണക്കുകള്‍ പറയുന്നു.

Read More >>