നോട്ട് നിരോധനത്തിൽ ജനം വലഞ്ഞു; ബിജെപി ജനരോഷം നേരിടാൻ തയ്യാറാവുക: മായാവതി

ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ തന്റെ കുടുംബത്തിനെതിരേ ആരോപണങ്ങളുമായി വരുന്ന ബിജെപിയ്ക്ക് എല്ലാം ബൂമറാംഗ് പോലെ തിരിച്ചടിക്കുമെന്ന് മായാവതി.

നോട്ട് നിരോധനത്തിൽ ജനം വലഞ്ഞു; ബിജെപി ജനരോഷം നേരിടാൻ തയ്യാറാവുക: മായാവതി

ഉത്തർ പ്രദേശ് തെരെഞ്ഞെടുപ്പ് അടുക്കുമ്പോൾ തന്റെ കുടുംബത്തിനെ ലക്ഷ്യമാക്കി ബിജെപി ആരോപണങ്ങൾ അഴിച്ചു വിടുന്നതിനെതിരെ ബഹുജൻ സമാജ് വാദി പാർട്ടി പ്രസിഡന്റ് മായാവതി.

“തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ബിജെപി സർക്കാർ എന്റെ കുടുംബാംഗങ്ങൾ നടത്തുന്ന ബിസിനസ്സിൽ കുറ്റങ്ങൾ കണ്ടുപിടിക്കുന്നു. അങ്ങനെ വലിയ ക്രമക്കേടുകൾ ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞ രണ്ടര വർഷവും മൗനം പാലിച്ചതെന്തിന്? എനിക്കെതിരേയുള്ള ആരോപണങ്ങൾ അവരെ തിരിഞ്ഞടിക്കും,” മായാവതി പറഞ്ഞു.


കഴിഞ്ഞ മാസം എന്‍ഫോഴ്സ്മെന്റ് വകുപ്പ് നടത്തിയ പരിശോധനയിൽ ബി എസ് പിയുടെ പേരിലുള്ള അക്കൗണ്ടിൽ 104 കോടി രൂപയും മായാവതിയുടെ സഹോദരന്റെ യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടിൽ 1.43 കോടി രൂപയും കണ്ടെത്തിയിരുന്നു.

ഇതിനെത്തുടർന്ന് വിവിധ രാഷ്ട്രീയപാർട്ടികളിലെ 300 നേതാക്കളുടെ സ്വത്തുക്കൾ പരിശോധിക്കണമെന്ന് മായാവതി ആവശ്യപ്പെട്ടിരുന്നു. ബിജെപിയുടെ 10 നേതാക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്താനും അവർ വെല്ലുവിളിച്ചു.

നോട്ട് നിരോധനത്തിനെ വിമർശിച്ച് 50 ദിവസങ്ങൾ കഴിഞ്ഞിട്ടും എത്ര കള്ളപ്പണം പിടിച്ചെടുത്തുവെന്ന വിവരം മോദി മിണ്ടുന്നില്ലെന്നും മായാവതി ആരോപിച്ചു.

Read More >>