ദുബായ് ബീച്ചുകള്‍ ഇതാ സ്മാര്‍ട്ടാകുന്നു...

ഒരാള്‍ മുറിയില്‍ പ്രവേശിച്ചതിന് ശേഷം അഞ്ച് മിനിറ്റ് ഇടവേളയില്‍ പ്രതികരണമൊന്നും ഇല്ലെങ്കില്‍ അലാറം അടിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ദുബായ് ബീച്ചുകള്‍ ഇതാ സ്മാര്‍ട്ടാകുന്നു...

എങ്ങനെയെല്ലാം സ്മാര്‍ട്ടാകാം എന്നു എപ്പോഴും ഒരുപടി മുന്‍പേ ചിന്തിക്കുന്ന നഗരമാണ് ദുബായ്. കടത്തീരങ്ങളില്‍ സ്ഥാപിക്കുന്ന ഡ്രസ്സിംഗ് റൂമിന്റെ കാര്യത്തിലും നവീനമായ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഒരുങ്ങുകയാണ് ദുബായ് ഭരണകൂടം.

പനയുടെ ആകൃതി തോന്നിക്കുന്ന ഈ കെട്ടിടം കേവലം ഡ്രസ്സിംഗ് മുറികള്‍ മാത്രമല്ല. ഫ്രീ വൈഫൈ സൌകര്യമുള്ള സോളാര്‍ ഹബ്ബുകള്‍ കൂടിയാണ് അവ. കെട്ടിടത്തിലേക്ക് ആവശ്യമുള്ള വൈദ്യുതി മാത്രമല്ല, ഇവിടെ ഉത്പാദിപ്പിക്കുന്നത് വഴിവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിനുള്ള ഊര്‍ജ്ജവും ഇവിടെ നിന്നും ലഭ്യമാകും. ബീച്ചില്‍ എത്തുന്നവര്‍ക്ക് ഇനി രാത്രിയിലും നീന്താനുള്ള അവസരം ഇത് നല്‍കും.


പുരുഷനും സ്ത്രീയ്ക്കും വെവ്വേറെ ഡ്രസ്സിംഗ് റൂമുകള്‍ ഈ കെട്ടിടത്തിലുണ്ട്. കൂടാതെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യവും സൗജന്യ ഇന്റര്‍നെറ്റും ഇവിടെ ഉണ്ടാകും. ഒരാള്‍ മുറിയില്‍ പ്രവേശിച്ചതിന് ശേഷം അഞ്ച് മിനിറ്റ് ഇടവേളയില്‍ പ്രതികരണമൊന്നും ഇല്ലെങ്കില്‍ അലാറം അടിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ദുബായിലെ ബീച്ചുകളിലും പാര്‍ക്കുകളിലും ഇത്തരം ഹബ്ബുകള്‍ സ്ഥാപിക്കാനാണ് ദുബായ് ഭരണകൂടം തയ്യാറെടുക്കുന്നത്. ആദ്യത്തെ ഡ്രസ്സിംഗ് റൂം ഉം സക്കീം ബീച്ചില്‍ തിങ്കളാഴ്ച സ്ഥാപിച്ചു. ഇത് അധികം വൈകാതെ ദുബായിലെ എല്ലാ ബീച്ചുകളിലും സ്ഥാപിക്കപ്പെടും.

Story by