അതിര്‍ത്തികള്‍ അടയ്ക്കരുത്; ട്രംപിനോട് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

രാജ്യസുരക്ഷയ്ക്കു യാതൊരു ഭീഷണിയും ഉയര്‍ത്താത്ത ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ രേഖകളില്ലെന്ന കാരണം പറഞ്ഞു നാടുകടത്തരുതെന്നും സുക്കര്‍ബര്‍ഗ് ആവശ്യപ്പെട്ടു.

അതിര്‍ത്തികള്‍ അടയ്ക്കരുത്; ട്രംപിനോട് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

രാജ്യാതിര്‍ത്തികളില്‍ മതില്‍കെട്ടാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് രംഗത്ത്. അഭയാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ അനുകൂലമായ രാജ്യത്ത് അവര്‍ക്ക് പ്രവേശനം നിഷേധിക്കരുതെന്ന് വെള്ളിയാഴ്ച ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സുക്കര്‍ബര്‍ഗ് ട്രംപിനോട് ആവശ്യപ്പെട്ടത്. ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്ന ഉത്തരവില്‍ ട്രംപ് ഇന്ന് ഒപ്പുവെച്ചിരുന്നു. രാജ്യസുരക്ഷയ്ക്കു യാതൊരു ഭീഷണിയും ഉയര്‍ത്താത്ത ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ രേഖകളില്ലെന്ന കാരണം പറഞ്ഞു നാടുകടത്തരുതെന്നും സുക്കര്‍ബര്‍ഗ് ആവശ്യപ്പെട്ടു.


എന്റെ മുതുമുത്തച്ഛനും മുതുമുത്തശ്ശിയും ജര്‍മനിയില്‍ നിന്നും ഓസ്ട്രിയയില്‍ നിന്നുമുള്ളവരാണ്. ഭാര്യ പ്രിസില ചാന്റെ മാതാപിതാക്കള്‍ ചൈനയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നുമുള്ളവരാണ്. നിരവധി കുടിയേറ്റക്കാരുള്ള രാജ്യമാണ് അമേരിക്ക. നാമതില്‍ അഭിമാനിക്കുകയാണ് വേണ്ടത്. നമുക്ക് നമ്മുടെ രാജ്യത്ത് സമാധാനവും സുരക്ഷിതത്വവും വേണം. അവയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നവരെ കണ്ടെത്തണം. എന്നാല്‍ രാജ്യസുരക്ഷയ്ക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കാത്ത ആയിരങ്ങള്‍ ഇവിടെയുണ്ട്. അവരെ രേഖകളില്ലെന്ന പേരില്‍ നാടുകടത്തരുത്-സുക്കര്‍ബര്‍ഗിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പറയുന്നു.