മാവോയിസ്‌റ്റുകള്‍ ലക്ഷ്യമിട്ട വയനാട്ടിലെ അഴിമതിക്കാരായ 48 ഉദ്യോഗസ്ഥരില്‍ അധികം പേരും റവന്യു-പട്ടികവര്‍ഗ വകുപ്പുകളിലെ കൈക്കൂലിക്കാരെന്ന്‌ ഇന്റലിജന്‍സ്‌

ഇന്റലിജന്‍സ്‌ തയ്യാറാക്കിയ പട്ടികയില്‍ 48 പേരാണുള്ളത്‌. ഇതില്‍ അധികം പേരും റവന്യു വകുപ്പിലെയും പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പിലെയും ഉദ്യോഗസ്ഥരാണെന്ന്‌ വ്യക്തം. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെങ്കില്‍ വധിക്കാനാണ്‌ സിപിഐ മാവോയിസ്‌റ്റ്‌ പശ്ചിമ മേഖലാക്കമ്മിറ്റിയുടെ തീരുമാനമെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്‌. ഉദ്യോഗസ്ഥരുടെ പേരും വിവരങ്ങളും അടങ്ങുന്ന വിശദമായ റിപ്പോര്‍ട്ട്‌ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ ശേഖരിച്ച്‌ വയനാട്‌ ജില്ലാ പൊലീസ്‌ മേധാവിക്ക്‌ കഴിഞ്ഞദിവസം നല്‍കിയിരുന്നു.

മാവോയിസ്‌റ്റുകള്‍ ലക്ഷ്യമിട്ട വയനാട്ടിലെ അഴിമതിക്കാരായ 48 ഉദ്യോഗസ്ഥരില്‍ അധികം പേരും റവന്യു-പട്ടികവര്‍ഗ വകുപ്പുകളിലെ കൈക്കൂലിക്കാരെന്ന്‌ ഇന്റലിജന്‍സ്‌

വയനാട്ടിലെ അഴിമതിക്കാരായ 48 സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ അധികം പേരും റവന്യു- എസ്‌‌സി / എസ്‌ടി വകുപ്പുകളിലെ വന്‍ കൈക്കൂലിക്കാരായ ജീവനക്കാരെന്നു സംസ്ഥാന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വധിക്കുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്യാന്‍ മാവോയിസ്‌റ്റുകള്‍ പദ്ധതിയിട്ടതിന്റെ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ്‌ നിലമ്പൂര്‍ കാട്ടില്‍ വച്ച്‌ പൊലീസിന്‌ ലഭിച്ചിരുന്നു. സിപിഐ മാവോയിസ്‌റ്റ്‌ പ്രവര്‍ത്തകരായ കുപ്പുദേവരാജും അജിതയും വെടിയേറ്റു മരിച്ച പടുക്ക വനമേഖലയില്‍ നിന്നു ലഭിച്ച നിരവധി പെന്‍ ഡ്രൈവുകളിലൊന്നായിരുന്നു ഇത്‌. കബനീദളം പ്രവര്‍ത്തകരാണ്‌ ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ്‌ ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.


ലഭിച്ച പെന്‍ഡ്രൈവില്‍ എത്ര ഉദ്യോഗസ്ഥരെയാണു ലക്ഷ്യം വയ്‌ക്കുന്നതെന്നു പറയുന്നില്ലെങ്കിലും ഇന്റലിജന്‍സ്‌ തയ്യാറാക്കിയ പട്ടികയില്‍ 48 പേരാണുള്ളത്‌. ഇതില്‍ അധികം പേരും റവന്യുവകുപ്പിലെയും പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പിലെയും ഉദ്യോഗസ്ഥരാണെന്നു വ്യക്തം.

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെങ്കില്‍ വധിക്കാനാണ്‌ സിപിഐ മാവോയിസ്‌റ്റ്‌ പശ്ചിമമേഖലാക്കമ്മിറ്റിയുടെ തീരുമാനമെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്‌. ഉദ്യോഗസ്ഥരുടെ പേരും വിവരങ്ങളും അടങ്ങുന്ന വിശദമായ റിപ്പോര്‍ട്ട്‌ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ ശേഖരിച്ച്‌ വയനാട്‌ ജില്ലാ പൊലീസ്‌ മേധാവിക്കു കഴിഞ്ഞദിവസം നല്‍കിയിരുന്നു. റവന്യു, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ്‌ ഉദ്യോഗസ്ഥരെ കൂടാതെ തദ്ദേശ ഭരണവകുപ്പ്‌, വനംവകുപ്പ്‌, ഉദ്യോഗസ്ഥരെയും ലക്ഷ്യം വയ്‌ക്കുന്നുണ്ട്‌. കല്‍പ്പറ്റയിലെ ഒരു അഡീഷണൽ തഹസില്‍ദാര്‍, നഗരസഭാ സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയര്‍, ഒരു മൃഗ ഡോക്ടര്‍, ചില വില്ലേജ്‌ ഓഫീസര്‍മാര്‍ തുടങ്ങിയവരാണു പട്ടികയിലുള്ളത്‌. ക്വാറി മാഫിയയ്‌ക്ക്‌ ഒത്താശ ചെയ്‌ത തിരുനെല്ലിയിലെ ഒരു ഉദ്യോഗസ്ഥനും പട്ടികയിലുണ്ട്‌.

ആദിവാസികളെ ദ്രോഹിക്കുന്ന ഒരാളെയും വെറുതെ വിടില്ലെന്നു സിപിഐ മാവോയിസ്‌റ്റ്‌ പ്രസിദ്ധീകരണമായ 'കാട്ടുതീ'യിലൂടെ മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനു ശേഷമാണ്‌ ആദിവാസി ഭൂമി കയ്യേറി നിര്‍മ്മിച്ച തിരുനെല്ലി അഗ്രഹാരം റിസോര്‍ട്ട്‌ ആക്രമിക്കുന്നത്‌. കൂടാതെ കെടിസിയുടെ ഹോട്ടലും വനംവകുപ്പ്‌ ഓഫീസുകളും മാവോയിസ്‌റ്റുകള്‍ ആക്രമിച്ചിരുന്നു. കബനീദളത്തിന്റെ ചുമതല അന്നു രൂപേഷിനായിരുന്നു. രൂപേഷ്‌ പൊലീസ്‌ പിടിയിലായതോടെയാണു കബനീദളത്തിന്റെ പ്രവര്‍ത്തനം ദുര്‍ബലമാവുകയും കൂടുതല്‍ പ്രവര്‍ത്തകര്‍ നാടുകാണി ദളത്തിന്റെ ഭാഗമാവുകയും ചെയ്‌തത്‌.

വയനാട്‌ വെള്ളമുണ്ടയിലെ കഴുത്തറുപ്പന്‍ പലിശക്കാരനെ പൊലീസ്‌ സംരക്ഷിക്കുന്നതിനെതിരെ മാവോയിസ്‌റ്റുകള്‍ ലഘുലേഖകള്‍ ഇറക്കിയിരുന്നു. പലിശക്കാരനെ വധിക്കുമെന്നു സിപിഐ മാവോയിസ്‌റ്റ്‌ നോട്ടീസ്‌ പതിച്ചു മുന്നറിയിപ്പു നല്‍കിയതോടെയാണു നിരവധിയാളുകളെ കബളിപ്പിച്ച ഈ വ്യക്തിയെ പൊലീസ്‌ പിടികൂടുന്നത്‌. ആദിവാസി ഭൂമി തട്ടിയെടുക്കുകയും നിരവധി ക്ഷേമപദ്ധതികളില്‍ നിന്നുള്ള ധനസഹായങ്ങള്‍ ഉള്‍പ്പെടെ കൈവശപ്പെടുത്തുകയും ചെയ്‌ത സംഭവത്തില്‍ ആരോപണവിധേയരായ ഏറെ ഉദ്യോഗസ്ഥര്‍ വയനാട്ടിലുണ്ട്‌.

തെക്കന്‍ ജില്ലകളില്‍ നിന്നും മറ്റും ശിക്ഷാനടപടിയുടെ ഭാഗമായെത്തുന്ന പല ഉദ്യോഗസ്ഥരും വയനാട്ടിലെ കൈക്കൂലിക്കാരായി വിലസുന്നവരാണ്‌. ഇവരെ ലക്ഷ്യം വയ്‌ക്കുന്നതോടെ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാമെന്നാണു മാവോയിസ്‌റ്റുകള്‍ കരുതുന്നത്‌. മാവോയിസ്‌റ്റുകളുടെ പട്ടികയിലുള്ള 48 ഉദ്യോഗസ്ഥരുടെ സുരക്ഷ സംബന്ധിച്ചു പൊലീസ്‌ കൃത്യമായ ധരണയിലെത്തിയിട്ടില്ല.

Photo courtesy: Deccan Chronicle

Read More >>