മഞ്ജുവിന്റെ അഭിമുഖം: ദിലീപ്- കാവ്യ ദമ്പതികളെ അവഗണിച്ചും 2017ല്‍ വിവാഹമെന്ന ഗോസിപ്പിനെ തള്ളിയും

വിവാഹമോചനം പോലെ നിര്‍ണ്ണായകമായ ഒരു നിമിഷമാണ് മഞ്ജുവാര്യരെ സംബന്ധിച്ച് കാവ്യാ- ദിലീപ് വിവാഹമെന്ന് കരുതുന്നവരുണ്ട്. ആ വിവാഹത്തിനു ശേഷം മഞ്ജുവാര്യര്‍ ദീര്‍ഘമായ ഒരു അഭിമുഖം നല്‍കിയിരിക്കുന്നു.

മഞ്ജുവിന്റെ അഭിമുഖം: ദിലീപ്- കാവ്യ ദമ്പതികളെ അവഗണിച്ചും 2017ല്‍ വിവാഹമെന്ന ഗോസിപ്പിനെ തള്ളിയും

കൊച്ചി: ദീലീപ് കാവ്യ വിവാഹത്തെക്കുറിച്ചു പരാമര്‍ശങ്ങളൊന്നുമില്ലാതെ മഞ്ജു വാര്യരുടെ അഭിമുഖം. ഏറെ കൊട്ടിഘോഷിച്ച താര വിവാഹത്തിനു ശേഷം മഞ്ജു വാര്യരുടെ ആദ്യ അഭിമുഖമായിരുന്നു ജനുവരി ലക്കം ഗൃഹലക്ഷ്മി പ്രസിദ്ധീകരിച്ചത്.

എന്നാല്‍ താന്‍ സന്തോഷവതിയാണെന്നും തന്റെയുള്ളില്‍ എനര്‍ജിയുണ്ടെന്നും മറ്റുളളവര്‍ക്കു വേണ്ടി ജീവിക്കുകയാണെന്നുമുള്ള ഫീലിലായിരുന്നു മഞ്ജുവിന്റെ ഉത്തരങ്ങള്‍. വിവാദ വിഷയങ്ങളെക്കുറിച്ചു ചോദ്യ കര്‍ത്താവും മൗനം പാലിച്ചു.
മഞ്ജു താമസിക്കുന്ന തൃശൂര്‍ ജില്ലയിലെ പുള്ളെന്ന ഗ്രാമത്തെക്കുറിച്ചും അവിടുത്തെ ക്ഷേത്രത്തെക്കുറിച്ചുമാണ് അനുഭവങ്ങളാണ് അഭിമുഖത്തിന്റെ ആദ്യ ഭാഗത്തുള്ളത്. പന്ത്രണ്ടു വിദ്യാര്‍ത്ഥിനികളുടെ നൃത്ത പഠനം ഏറ്റെടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും മഞ്ജു സംസാരിക്കുന്നുണ്ട്. ഒരുപാടു ആളുകള്‍ തന്നെ സ്‌നേഹക്കുന്നുവെന്നും ആവാലാതികളുമായി ഒരുപാടു സത്രീകള്‍ തന്നെ കാണാന്‍ വരുന്ന കാര്യവും മഞ്ജു പറയുന്നു.

ഷീ ടാക്‌സി, ടെറസിലെ ജൈവ പച്ചക്കറിക്കൃഷി എന്നിവയുടെ അംബാസിഡര്‍ ആയതിന്റെ സന്തോഷവും മറച്ചുവെയ്ക്കുന്നില്ല. ഈ വര്‍ഷം ഇറങ്ങുന്ന സൈറ ബാനുവെന്ന ചിത്രമല്ലാതെ മറ്റു സിനിമ പ്രോജക്ടുകളില്ല. ചെയ്യുമ്പോള്‍ നല്ല സിനിമ ചെയ്താല്‍ മതി, തനിക്കു തന്നെയൊരു എക്‌സൈറ്റ്‌മെന്റു തോന്നുന്ന സബ്ജക്ട് മതിയെന്നും മനസിനു പൂര്‍ണ തൃപ്തിയില്ലെങ്കില്‍ സിനിമ ചെയ്യാന്‍ തനിക്കു തോന്നാറില്ലെന്നും മഞ്ജു പറയുന്നു.

കേള്‍ക്കുന്നതില്‍ ഭൂരിഭാഗവും ഫീമെയില്‍ ഓറിയന്റഡ് റോളുകള്‍


ഇപ്പോള്‍ തനിക്കു വരുന്നതില്‍ 99 ശതമാനവും ഫീമെയില്‍ ഓറിയന്റഡ് സബ്ജക്ടുകളാണ്. അങ്ങനെ കേള്‍ക്കുമ്പോള്‍ തന്നെ ബോറടിക്കും. എല്ലാത്തിലും ഒരേ സ്വഭാവമുള്ള കഥകളാണ്. ഹൗ ഓള്‍ഡ് ആര്‍ യു കഴിഞ്ഞപ്പോ അതേപോലെ കഥ കൊടുത്താല്‍ ഞാന്‍ അഭിനയിക്കും എന്നു വിചാരിച്ചവരുന്നവരുണ്ട്. അതുപോലൊരു കഥ പിന്നെ ചെയ്യാതിരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.

തിരിച്ചുവരവില്‍ പ്രതീക്ഷിച്ച റിസല്‍ട്ട് ഉണ്ടാക്കിയില്ലല്ലോ


അങ്ങനെയൊരു റിസല്‍ട്ട് പ്രതീക്ഷിച്ചിട്ടില്ല ഞാന്‍. ഒന്നിലുമൊരു പ്രതീക്ഷകളൊ മുന്‍വിധിയോ ഇല്ല. അതുകൊണ്ടു തന്നെ നിരാശയുമില്ല. മുന്നോട്ടൊരു പ്ലാനിംഗുമില്ല. ഞാന്‍ ഒരിക്കലും പ്ലാന്‍ ചെയ്യാറില്ല. വരുന്നപോലെ വരട്ടയെന്നും മഞ്ജു പറയുന്നു.

മഞ്ജു ആത്മഹത്യ ചെയ്യാനൊരുങ്ങിയെന്നും 2017 ല്‍ വിവാഹം കഴിക്കുമെന്നുമൊക്കെ ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകള്‍ പ്രതികരണം അര്‍ഹിക്കുന്നില്ലെന്നും മഞ്ജു പറയുന്നു.

( കടപ്പാട് : ഗൃഹലക്ഷ്മി

ചിത്രം : ജിൻസണ്‍ എബ്രഹാം)