മണപ്പുറം ഫിനാന്‍സില്‍ നിന്നും മൂന്നുകോടി രൂപ വിലമതിക്കുന്ന 12.8 കിലോ സ്വര്‍ണവും 1.30 ലക്ഷം രൂപയും കവര്‍ന്നു

ഇടപാടുകാര്‍ എന്ന വ്യാജേന സ്ഥാപനത്തിനുള്ളില്‍ കടന്ന അക്രമികള്‍ തോക്കു ചൂണ്ടി ജീവനക്കാരെയും ബാങ്കിലുണ്ടായിരുന്ന ഇടപാടുകാരെയും ഭീഷണിപ്പെടുത്തുകയും തുടര്‍ന്നു ലോക്കര്‍ തുറന്ന് സ്വര്‍ണം എടുക്കുകയുമായിരുന്നു.

മണപ്പുറം ഫിനാന്‍സില്‍ നിന്നും മൂന്നുകോടി രൂപ വിലമതിക്കുന്ന 12.8 കിലോ സ്വര്‍ണവും 1.30 ലക്ഷം രൂപയും കവര്‍ന്നു

ഛത്തീസ്ഗഡിലെ അംബികാപുരില്‍ സ്ഥിതിചെയ്യുന്ന മണപ്പുറം ഫിനാന്‍സിന്റെ ശാഖയില്‍ നിന്നും മൂന്നുകോടി രൂപ വിലമതിക്കുന്ന 12.8 കിലോ സ്വര്‍ണവും 1.30 ലക്ഷം രൂപയും കവര്‍ന്നു. മുഖംമുടിധാരികളായ അഞ്ചുപേരാണ് ജീവനക്കാര്‍ക്കു നേരേ തോക്കുചൂണ്ടി വന്‍ കരവര്‍ച്ച നടത്തിയത്.

ബുധനാഴ്ച വൈകുന്നേകം 4.30നായിരുന്നു സംഭവം. ഇടപാടുകാര്‍ എന്ന വ്യാജേന സ്ഥാപനത്തിനുള്ളില്‍ കടന്ന അക്രമികള്‍ തോക്കു ചൂണ്ടി ജീവനക്കാരെയും ബാങ്കിലുണ്ടായിരുന്ന ഇടപാടുകാരെയും ഭീഷണിപ്പെടുത്തുകയും തുടര്‍ന്നു ലോക്കര്‍ തുറന്ന് സ്വര്‍ണം എടുക്കുകയുമായിരുന്നു. നാലു ജീവനക്കാരെയും ഇടപാടുകാരെയും ലോക്കര്‍ റൂമില്‍ പൂട്ടിയിട്ട ശേഷം സ്വര്‍ണവുമായി കടക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More >>