രോഗശമനം ലഭിച്ചില്ല; പ്രകോപിതനായി സുവര്‍ണ്ണ ക്ഷേത്രത്തിനുള്ളില്‍ മതഗ്രന്ഥം വലിച്ചുകീറി

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്ഷേത്രത്തിനുള്ളില്‍ കഴിഞ്ഞുവരികയായിരുന്ന ജതീന്ദര്‍ തിങ്കളാഴ്ച പൊടുന്നവേ അസ്വസ്ഥനാകുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

രോഗശമനം ലഭിച്ചില്ല; പ്രകോപിതനായി സുവര്‍ണ്ണ ക്ഷേത്രത്തിനുള്ളില്‍ മതഗ്രന്ഥം വലിച്ചുകീറി

അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ കടന്നു വിശുദ്ധപുസ്തകം വലിച്ചുകീറിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ജതീന്ദര്‍ ചഥ എന്ന ഡല്‍ഹി സ്വദേശിയാണ് അറസ്റ്റിലായത്.

ഐപിസി സെക്ഷന്‍ 295 പ്രകാരം ഇയാള്‍ക്കെതിരെ മതവികാരത്തെ വൃണപ്പെടുത്തിയ കുറ്റത്തിന് പോലീസ് കേസ് ചാര്‍ജ് ചെയ്തു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്ഷേത്രത്തിനുള്ളില്‍ കഴിഞ്ഞുവരികയായിരുന്ന ജതീന്ദര്‍ തിങ്കളാഴ്ച പൊടുന്നവേ അസ്വസ്ഥനാകുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

രോഗങ്ങള്‍ തന്നെ ഏറെ അലട്ടിയിരുന്നു എന്നും ഇതില്‍ നിന്നുണ്ടായ നിരാശയാണ് ഇത്തരത്തിലൊരു കാര്യം ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ജതീന്ദര്‍ പോലീസിനോട് പറഞ്ഞു.

കഴിഞ്ഞ ഡിസംബര്‍ 29 നാണ് ജതീന്ദര്‍ സുവര്‍ണ്ണ ക്ഷേത്രത്തില്‍ എത്തിയത്. വളരെയധികം ക്ലേശമുണ്ടാക്കുന്ന രോഗങ്ങളില്‍ നിന്നുള്ള മോചനമായിരുന്നു ഇയാളുടെ ലക്ഷ്യം. അതിനായി ക്ഷേത്രത്തിലെ സേവ ചെയ്തു വരികയായിരുന്നു ജതീന്ദര്‍ ഇതുവരെ.

രോഗത്തിന് ശമനം ലഭിക്കാതെ വന്നതാണ് തന്നെ പ്രകോപിതനാക്കിയത് എന്നും ചെയ്ത തെറ്റില്‍ പശ്ചാത്താപമുണ്ടെന്നും ജതീന്ദര്‍ പിന്നീടു പ്രതികരിച്ചു

Read More >>