ജല്ലിക്കട്ടിനു പിന്തുണയുമായി മമ്മൂട്ടി; കേരളത്തിലെ പ്രശ്‌നങ്ങളില്‍ മൗനംപാലിച്ച് തമിഴ്‌നാടിനു വേണ്ടി ശബ്ദിക്കുന്നതിനെതിരെ സോഷ്യല്‍മീഡിയ

കേരളത്തില്‍ നടന്ന സിനിമാ സമരം, നോട്ടുനിരോധനം തുടങ്ങിയവയ്‌ക്കെതിരെ പ്രതികരിക്കാതെ ജല്ലിക്കട്ടിനു വേണ്ടി മാത്രം മമ്മൂട്ടി ശബ്ദമുയര്‍ത്തുന്നതു സ്വാര്‍ത്ഥലാഭത്തിനുവേണ്ടിയാണെന്നാണു അവരുടെ വാദം. തമിഴില്‍ പുറത്തിറങ്ങാന്‍ പോകുന്ന പുതിയ ചിത്രത്തിന്റെ വിജയത്തിനുവേണ്ടി തമിഴ് ജനങ്ങളെതൃപ്തിപ്പെടുത്താനാണു മമ്മൂട്ടിയുടെ നീക്കമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ജല്ലിക്കട്ടിനു പിന്തുണയുമായി മമ്മൂട്ടി; കേരളത്തിലെ പ്രശ്‌നങ്ങളില്‍ മൗനംപാലിച്ച് തമിഴ്‌നാടിനു വേണ്ടി ശബ്ദിക്കുന്നതിനെതിരെ സോഷ്യല്‍മീഡിയ

തമിഴ്നാട്ടില്‍ ജല്ലിക്കട്ട് നിരോധനത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തെ പിന്തുണച്ചു നടന്‍ മമ്മൂട്ടി. വീഡിയോ സ്റ്റേറ്റ്മെന്റിലൂടെയാണ് മമ്മൂട്ടി തന്റെ നിലപാട് അറിയിച്ചത്. രാജ്യത്തിനു മുഴുവന്‍ മാതൃകയാണ് ഈ പ്രതിഷേധമെന്നു അദ്ദേഹം പറഞ്ഞു.

'ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ ഒരു നേതാവിന്റെയും നിര്‍ദേശമില്ലാതെ ജാതിമത വിവേചനങ്ങളില്ലാതെ, തമിഴ്നാട്ടിനുവേണ്ടി യാതൊരു ഹിംസയും സൃഷ്ടിക്കാതെ ലക്ഷക്കണക്കിനു ജനങ്ങള്‍ പ്രതിഷേധിക്കുകയാണ്. ഈ പ്രതിഷേധം ഇന്ത്യയ്ക്ക് മാതൃകയാണ്. സുഹൃത്തുക്കള്‍ക്ക് അഭിനന്ദനങ്ങള്‍'

- മമ്മൂട്ടിസുപ്രീംകോടതി ജല്ലിക്കട്ട് നിരോധിച്ച നടപടിയ്ക്കെതിരെ തമിഴ്നാട്ടില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ സിനിമാ മേഖലയില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. പ്രക്ഷോഭകരോട് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് ജനുവരി 19ന് തമിഴ്നാട്ടിലെ സംവിധായകരുടെ സംഘടനയായ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയും ഫിലിംവര്‍ക്കേഴ്സ് യൂണിയനും നിര്‍മ്മാതാക്കളും ഷൂട്ടിങ് നിര്‍ത്തിവെച്ചിരുന്നു.

രജനികാന്ത്, കമലഹാസന്‍, വിജയ് തുടങ്ങിയ താരങ്ങള്‍ പ്രക്ഷോഭങ്ങള്‍ക്കു പിന്തുണയുമായി രംഗത്തെത്തിയിരുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി ബുധനാഴ്ച മുതല്‍ പുതിയ ചിത്രങ്ങളുടെ റിലീസും തമിഴ്‌നാട്ടില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

ഇതിനിടെ മമ്മൂട്ടിയുടെ ജല്ലിക്കട്ട് പ്രക്ഷോഭ പിന്തുണയ്‌ക്കെതിരെ ട്രോളുകളുമായി മലയാളികളും രംഗത്തെത്തിയിട്ടുണ്ട്. കേരളത്തില്‍ നടന്ന സിനിമാ സമരം, നോട്ടുനിരോധനം തുടങ്ങിയവയ്‌ക്കെതിരെ പ്രതികരിക്കാതെ ജല്ലിക്കട്ടിനു വേണ്ടി മാത്രം മമ്മൂട്ടി ശബ്ദമുയര്‍ത്തുന്നതു സ്വാര്‍ത്ഥലാഭത്തിനുവേണ്ടിയാണെന്നാണു അവരുടെ വാദം. തമിഴില്‍ പുറത്തിറങ്ങാന്‍ പോകുന്ന പുതിയ ചിത്രത്തിന്റെ വിജയത്തിനുവേണ്ടി തമിഴ് ജനങ്ങളെതൃപ്തിപ്പെടുത്താനാണു മമ്മൂട്ടിയുടെ നീക്കമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.