കുമ്മനം ഗാന്ധിജിയെ അനുസ്മരിച്ചപ്പോൾ ട്രോളന്മാർക്കു ജോലിയായി

ഗാന്ധിജിയുടെ ചിത്രംവച്ച് അനുസ്മരണ പ്രസംഗം നടത്തുന്ന കുമ്മനം രാജശേഖരൻ ആയിരുന്നു ട്രോളന്മാർക്കു കിട്ടിയ വിഷയം. അവർ അതു വളരെ നന്നായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടെന്നു ട്രോളുകൾ സാക്ഷ്യപ്പെടുത്തും.

കുമ്മനം ഗാന്ധിജിയെ അനുസ്മരിച്ചപ്പോൾ ട്രോളന്മാർക്കു ജോലിയായി

സെക്രട്ടേറിയറ്റിന്റെ മുന്നിൽ സംഘപരിവാരിന്റെ ഗാന്ധിജയന്തി അനുസ്മരണത്തിനെ കണക്കറ്റു പരിഹസിക്കുന്ന ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നു. ‘പ്രണാമം മഹാത്മാ’ എന്നെഴുതിയ ഗാന്ധിജിയുടെ ചിത്രവും പിന്നിൽവച്ച് കുമ്മനം രാജശേഖരൻ പ്രസംഗിക്കുന്ന രംഗമാണു ട്രോളന്മാരുടെ ഭാവനയ്ക്കു വളം കൊടുത്തത്. ഗാന്ധിജിയെ വെടിവച്ചു കൊന്ന, ആര്‍എസ്എസിന്റെ നേതാവ്‌ തന്നെ ഗാന്ധിജയന്തി സംഘടിപ്പിക്കുന്നതിലെ വൈരുധ്യം
പരിഹാസ്യമാകുകയായിരുന്നു.

കാർട്ടൂണിസ്റ്റ് വി ആർ രാഗേഷിന്റെ കാർട്ടൂൺ ആണ്‌ ഏറെ ചര്‍ച്ചയാണ്. ആടിന്റെ ചിത്രം വച്ചു കണ്ണീരൊഴുക്കുന്ന കടുവയും കുറുക്കനും ചെന്നായുമെല്ലാം ‘ക്ലോസ്’ ഇനഫ്’ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ.
ട്രോളന്മാരുടെ ഭാവനയ്ക്കു അതിർത്തികളില്ല. ഒരു വിഷയത്തിൽ എത്രത്തോളം ചികഞ്ഞു നോക്കാമോ അത്രയ്ക്കും പോകും ട്രോൾ ബുദ്ധികൾ. ഇതാ അവയിൽ ചില അതുല്യഭാവനകൾ:

Read More >>