സ്വന്തം ഫോട്ടോ മാത്രം ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ കലണ്ടര്‍ പ്രസിദ്ധീകരിച്ച മോദിക്കു മറുപടി കലണ്ടര്‍ നല്‍കി വേലുനായ്ക്കര്‍

ദാദ്രിയില്‍ ബീഫ് കൈവശം വച്ചെന്ന പേരില്‍ ജനക്കൂട്ടം തല്ലിക്കൊന്ന മുഹമ്മദ് അഖ്ലാഖ്, ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ ജാതി പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മാതാവ് രാധികാ വെമുല, ഉനയിലെ ദളിത് പീഡനം, ഹരിയാന നിയമസഭയിലെ നഗ്ന സ്വാമിയുടെ വിരവാദ പ്രസംഗം, നോട്ടു അസാധുവായതറിഞ്ഞ് ബാങ്കിനു മുന്നില്‍ പൊട്ടിക്കരയുന്ന വദ്ധനായ മുന്‍ സൈനികന്‍ എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വേലുനായ്ക്കര്‍ കലണ്ടര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സ്വന്തം ഫോട്ടോ മാത്രം ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ കലണ്ടര്‍ പ്രസിദ്ധീകരിച്ച മോദിക്കു മറുപടി കലണ്ടര്‍ നല്‍കി വേലുനായ്ക്കര്‍

തന്റെ ഫോട്ടോ മാത്രം ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ കലണ്ടര്‍ പ്രസിദ്ധീകരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കു മറുപടിയായി, കഴിഞ്ഞ വര്‍ഷം ഇന്ത്യ കണ്ടറിഞ്ഞ ദുഃഖചിത്രങ്ങളുള്ള കലണ്ടര്‍ പുറത്തിറക്കി വേലുനായ്ക്കര്‍. യഥാര്‍ത്ഥ ഇന്ത്യയെ സംബന്ധിച്ചു മനസ്സില്‍ കുമറയേറേ ചിത്രങ്ങളുണ്ടെങ്കിലും മാസം 12 അല്ലേയുള്ളു എന്ന അടിക്കുറിപ്പോടെയാണ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ വേലുനായ്ക്കര്‍ കലണ്ടര്‍ പുറത്തിറക്കിയത്.

ദാദ്രിയില്‍ ബീഫ് കൈവശം വച്ചെന്ന പേരില്‍ ജനക്കൂട്ടം തല്ലിക്കൊന്ന മുഹമ്മദ് അഖ്ലാഖ്, ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ ജാതി പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മാതാവ് രാധികാ വെമുല, ഉനയിലെ ദളിത് പീഡനം, ഹരിയാന നിയമസഭയിലെ നഗ്ന സ്വാമിയുടെ വിരവാദ പ്രസംഗം, നോട്ടു അസാധുവായതറിഞ്ഞ് ബാങ്കിനു മുന്നില്‍ പൊട്ടിക്കരയുന്ന വദ്ധനായ മുന്‍ സൈനികന്‍ എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വേലുനായ്ക്കര്‍ കലണ്ടര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

'പുതുവര്‍ഷം ഒക്കെയല്ലേ... മോദിജി നമുക്കായി അദ്ദേഹത്തിന്റെ വിവിധ പോസുകളിലെ ഫോട്ടോകള്‍ ഉള്‍ക്കൊള്ളിച്ച ഒരു കലണ്ടര്‍ തന്ന സ്ഥിതിക്ക് തിരിച്ചു അദ്ദേഹത്തിനും ഒരു കലണ്ടര്‍ സമര്‍പ്പിക്കാം എന്ന് വച്ചു ..മനസ്സില്‍ വന്ന എല്ലാ ഫോട്ടോകളും ഉള്‍പ്പെടുത്താന്‍ പറ്റിയില്ല... മാസങ്ങള്‍ ആകെ 12 അല്ലെ ഉള്ളു..ക്ഷമിക്കണേ മോദിജി'

- വേലുനായ്ക്കര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

Read More >>