ഭക്തിയുടെ നിര്‍വൃതി പകര്‍ന്നു മകരജ്യോതി തെളിഞ്ഞു

വൈകിട്ട് 6.40ന് തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിക്ക് ദീപാരാധന നടക്കവേ മാനത്ത് മകരനക്ഷത്രവും പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിഞ്ഞു.

ഭക്തിയുടെ നിര്‍വൃതി പകര്‍ന്നു മകരജ്യോതി തെളിഞ്ഞു

ഭക്തജന ലക്ഷങ്ങള്‍ക്ക് ഭക്തിയുടെ നിര്‍വൃതി പകര്‍ന്നു മകരജ്യോതി തെളിഞ്ഞു. ശബരിമലയിൽ നിന്നും കിലോമീറ്റർ അകലെ പാഞ്ചാലിമേട്, പരുന്തുംപാറ, പുല്ലുമേട് തുടങ്ങിയ പ്രദേശങ്ങള്‍ അയ്യപ്പ ഭക്തരെ കൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു.

വൈകിട്ട് 6.40ന് തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിക്ക് ദീപാരാധന നടക്കവേ മാനത്ത് മകരനക്ഷത്രവും പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിഞ്ഞു. ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ദിവ്യപ്രകാശം പകര്‍ന്നു നല്‍കുന്ന പുണ്യവുമായി ഭക്തജനലക്ഷങ്ങള്‍ ഇനി മലയിറങ്ങും.

16,17,18,19 തീയതികളില്‍ ദീപാരാധനയ്ക്ക് ശേഷം പടിപൂജയുണ്ടാകും. ഇതില്‍ രണ്ടു ദിവസം ഉദയാസ്തമന പൂജയും നടത്തും. 18ന് ഉച്ചപൂജയ്ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കളഭാഭിഷേകം.

19ന് അത്താഴപൂജയ്ക്ക് ശേഷം മാളികപ്പുറത്ത് ഗുരുതിയുണ്ടാകും. 20ന് പന്തളം രാജപ്രതിനിധിയ്ക്ക് മാത്രമാണ് ദര്‍ശനം നടത്താന്‍ അനുവാദമുള്ളത്. 20ന് രാവിലെ നടയടയ്ക്കും.

Read More >>