മഹാരാജാസ് പ്രിൻസിപ്പാളിന്റെ കസേര കത്തിക്കൽ; മൂന്ന് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

ക്യാമ്പസിൽ കഴിഞ്ഞ ഒന്നരവർഷമായി പൊലീസിനെ അനാവശ്യമായി ഇടപെടുത്തുന്നു. പ്രിൻസിപ്പാൾ സദാചാര പൊലീസിങ് നടത്തുന്നു എന്നെല്ലാമാണ് വിദ്യാർത്ഥികളുടെ ആരോപണം. കൂടാതെ കോളേജ് ക്യാമ്പസിൽ ചുവരെഴുതിയതിനെ തുടർന്ന് വിദ്യാർത്ഥികളെ അറസ്റ്റ്ചെയ്ത് ജയിലിലടച്ചതും വിവാദമായിരുന്നു.

മഹാരാജാസ് പ്രിൻസിപ്പാളിന്റെ കസേര കത്തിക്കൽ; മൂന്ന് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

മഹാരാജാസ് കോളേജിലെ സദാചാര പോലീസിംഗിൽ പ്രതിഷേധിച്ച് പ്രിൻസിപ്പാളിന്റെ കസേര കത്തിച്ച വിദ്യാർത്ഥികൾ അറസ്റ്റിൽ. എസ്എഫ്ഐ പ്രവർത്തകരായ പ്രജിത്, രോഹിത്, മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ എറണാകുളം സെന്റ്രൽ പോലീസിലെത്തി കീഴടങ്ങുകയായിരുന്നു.

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നതുകണ്ട പ്രിൻസിപ്പാൾ പെൺകുട്ടികളോട് "ആൺകുട്ടികളുടെ ചൂടുപറ്റാനാണോ കോളേജിൽ വരുന്നത്?" എന്നു ചോദിച്ചത് വിവാദമായിരുന്നു. പിന്നീട് പ്രിൻസിപ്പാൾ മാപ്പു പറഞ്ഞെങ്കിലും നിലപാട് മാറ്റുകയായിരുന്നു. ഇതിനെത്തുടർന്നാണ് വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന്റെ കസേര കത്തിച്ചത്.

കഴിഞ്ഞ ഒന്നരവർഷമായി പൊലീസിനെ ക്യാമ്പസിൽ അനാവശ്യമായി ഇടപെടുത്തുന്നു. പ്രിൻസിപ്പാൾ സദാചാര പൊലീസിങ് നടത്തുന്നു എന്നെല്ലാമാണ് വിദ്യാർത്ഥികളുടെ ആരോപണം. കൂടാതെ കോളേജ് ക്യാമ്പസിൽ ചുവരെഴുതിയതിനെ തുടർന്ന് വിദ്യാർത്ഥികളെ അറസ്റ്റ്ചെയ്തു ജയിലിലടച്ചതും വിവാദമായിരുന്നു.

Read More >>