മാഡം ടുസാഡ്സ് ഇനി ഇന്ത്യയിലും!

ലോകപ്രശസ്തരായവരുടെ അത്യപൂര്‍വ രൂപസാദൃശ്യമുള്ള മെഴുകുപ്രതിമകളാണ് മാഡം ടുസാഡ്സ് മ്യൂസിയത്തിലുള്ളത്.

മാഡം ടുസാഡ്സ് ഇനി ഇന്ത്യയിലും!

മെഴുകു പ്രതിമകളുടെ ലോകപ്രശസ്തമായ മാഡം ടുസാഡ്സ് മ്യൂസിയം ഇനി ഇന്ത്യയിലും!

2017 ജൂണില്‍ ഡല്‍ഹിയിലായിരിക്കും ഇന്ത്യയില്‍ മാഡം ടുസാഡ്സ് വാതില്‍ തുറക്കുന്നതെന്ന് മെര്‍ലിന്‍ എന്റര്‍റ്റൈന്മെന്റ്റ് ജനറല്‍ മാനേജര്‍ അന്‍ഷുല്‍ ജെയിന്‍ അറിയിച്ചു.

ഇന്ത്യയിലെ ഇവരുടെ ആദ്യത്തെ മ്യൂസിയമാണിത്. ലോകത്തിലെ 23 മത് മാഡം ടുസാഡ്സ് മ്യൂസിയമായിരിക്കും ഇന്ത്യയില്‍ ആരംഭിക്കുക.

[caption id="attachment_73174" align="aligncenter" width="600"]

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെഴുകുപ്രതിമയ്ക്കായി അളവെടുക്കുന്നു[/caption]

ആദ്യഘട്ടത്തില്‍ 90 ഓളം മെഴുകുപ്രതിമകള്‍ ഇന്ത്യയിലെ മ്യൂസിയത്തില്‍ ഉണ്ടാകും. ഇതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, അമിതാഭ് ബച്ചന്‍ അമേരിക്കന്‍ പോപ്‌ താരം ലേഡി ഗാഗ എന്നിവരുടെ പ്രതിമകള്‍ ഉണ്ടാകും എന്നും അന്‍ശുല്‍ ജെയിന്‍ അറിയിച്ചു

സിനിമ, സ്പോര്‍ട്സ്, രാഷ്ട്രീയം, സംഗീതം തുടങ്ങിയ രംഗങ്ങളില്‍ ലോകപ്രശസ്തരായവരുടെ അത്യപൂര്‍വ രൂപസാദൃശ്യമുള്ള മെഴുകുപ്രതിമകളാണ് ലണ്ടന്‍ ആസ്ഥാനമായ മാഡം ടുസാഡ്സ് മ്യൂസിയത്തിലുള്ളത്.ഡല്‍ഹി, മുംബൈ എന്നീ രണ്ടു സ്ഥലങ്ങള്‍ പരിഗണനയില്‍ ഉണ്ടായിരുന്നെങ്കിലും ഒടുവില്‍ മ്യൂസിയം ഡല്‍ഹിയില്‍ ആരംഭിക്കാനാണ് തീരുമാനം ഉണ്ടായത്. കോണോട്ട് പ്ലേസിലെ റീഗല്‍ സിനിമാ കോംപ്ലെക്സിന്‍റെ ഒന്നു രണ്ടും നിലകളില്‍ ആയിരിക്കും മ്യൂസിയം പ്രവര്‍ത്തിക്കുക.

Read More >>