ലോ അക്കാദമി സമരത്തെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ക്കാര്‍ക്കും ആരുടേയും ചീട്ടു വേണ്ട: അഡ്വ. ജയശങ്കറിനു മറുപടിയുമായി എം സ്വരാജ്

ലോ അക്കാദമിയിലേത് കാമ്പസിനകത്ത് നടക്കുന്ന ഒരു വിദ്യാര്‍ത്ഥി സമരമാണെന്നും ഈ വിഷയത്തില്‍ ഡിവൈഎഫ്‌ഐയുടെ ഔദ്യോഗിക പ്രതികരണം വന്ന ശേഷവും താന്‍ പ്രതികരിക്കണമെന്ന ആവശ്യം അദ്ഭുതപ്പെടുത്തുന്നുവെന്നും സ്വരാജ് പറയുന്നു. വിദ്യാര്‍ത്ഥി സംഘടനാ രംഗത്തു നിന്നും ചുമതലകള്‍ ഒഴിഞ്ഞ് പത്തു വര്‍ഷമായിട്ടും ഒരു കോളേജിലെ സമരത്തില്‍ പോലും എന്റെ അഭിപ്രായത്തിന് ചിലര്‍ കാത്തിരിക്കുന്നുവെന്നത് ഒരര്‍ത്ഥത്തില്‍ സന്തോഷകരം കൂടിയാണെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കുന്നു

ലോ അക്കാദമി സമരത്തെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ക്കാര്‍ക്കും ആരുടേയും ചീട്ടു വേണ്ട: അഡ്വ. ജയശങ്കറിനു മറുപടിയുമായി എം സ്വരാജ്

എംഎല്‍എയും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയുമായ താന്‍ ലോ അക്കാദമിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിട്ടു കൂടി അവിടെ നടക്കുന്ന സമരത്തെക്കുറിച്ചു പ്രതികരിച്ചില്ലെന്ന അഡ്വ. ജയശങ്കറിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി സ്വരാജ് രംഗത്ത്. ഒരു കാലത്ത് ആ കലാലയത്തില്‍ പഠിച്ചിരുന്നുവെന്നതു കൊണ്ട് ഇന്ന് അവിടെ നടക്കുന്ന സമരത്തെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ക്കാര്‍ക്കും ആരുടേയും ചീട്ടു വേണ്ടെന്നു സ്വരാജ് പറഞ്ഞു. തന്റെ ഫേസ്ബുക്ക്‌പേജിലൂടെയാണ് സ്വരാജ് ജയശങ്കറിനു മറപടിയുമായി രംഗത്തെത്തിയത്.


ലോ അക്കാദമിയിലേത് കാമ്പസിനകത്ത് നടക്കുന്ന ഒരു വിദ്യാര്‍ത്ഥി സമരമാണെന്നും ഈ വിഷയത്തില്‍ ഡിവൈഎഫ്‌ഐയുടെ ഔദ്യോഗിക പ്രതികരണം വന്ന ശേഷവും താന്‍ പ്രതികരിക്കണമെന്ന ആവശ്യം അദ്ഭുതപ്പെടുത്തുന്നുവെന്നും സ്വരാജ് പറയുന്നു. വിദ്യാര്‍ത്ഥി സംഘടനാ രംഗത്തു നിന്നും ചുമതലകള്‍ ഒഴിഞ്ഞ് പത്തു വര്‍ഷമായിട്ടും ഒരു കോളേജിലെ സമരത്തില്‍ പോലും എന്റെ അഭിപ്രായത്തിന് ചിലര്‍ കാത്തിരിക്കുന്നുവെന്നത് ഒരര്‍ത്ഥത്തില്‍ സന്തോഷകരം കൂടിയാണെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ ശക്തമായ സമരത്തിലാണ്. ഏത് സാഹചര്യത്തിലും സമരം മുന്നോട്ട് കൊണ്ടുപോകാനും വിജയിപ്പിക്കാനുമുള്ള കരുത്ത് എസ് എഫ് ഐ ക്കുണ്ട്. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതുപോലെ ഈ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ടടപെട്ടു കഴിഞ്ഞു. കേരള യൂണിവേഴ്‌സിറ്റിയുടെ അന്വേഷണവും പൂര്‍ത്തിയായി. കേരളത്തിലെ സര്‍ക്കാരിലും, എസ് എഫ് ഐ യുടെ സമരക്കരുത്തിലും എനിക്ക് പൂര്‍ണ വിശ്വാസമുള്ളതുകൊണ്ടുതന്നെ ഒരാശങ്കയും ഇല്ല'- സ്വരാജ് വ്യക്തമാക്കുന്നു.
അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരത്തിന് കാരണം പ്രിന്‍സിപ്പലിന്റെ മനോഭാവവും പെരുമാറ്റവും ഇന്റേണല്‍ മാര്‍ക്കിലെ സുതാര്യതയില്ലായ്മയും മറ്റുമാന്നൈും ഇതെല്ലാം പരിഹരിച്ചേ പറ്റൂ എന്നും സ്വരാജ് പറയുന്നു. എന്നാല്‍ സമരം ചെയ്തതിന്റെ പേരില്‍ ഒരു രോമത്തിനു പോലും പോറലേറ്റ അനുഭവമില്ലാത്തവര്‍ ലോ അക്കാദമിയുടെ മറവില്‍ കേരളത്തിലെ സ്വാശ്രയ കൊള്ളയെയും ഇടിമുറികളെയും ഒതുക്കത്തില്‍ രക്ഷിച്ചെടുക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ വിലപ്പോവുകയുമില്ലെന്നുള്ള കാര്യവും സ്വരാജ് മുന്നറിയിപ്പു നല്‍കുന്നുണ്ട്.

പ്രിന്‍സിപ്പാള്‍ കൈരളി ചാനലില്‍ ഒരു പരിപാടി അവതരിപ്പിക്കുന്ന ആളാണെന്നും അവരുടെ അച്ഛന്റെ സഹോദരന്‍ സി പി ഐ (എം) കാരനാണെന്നും അതുകൊണ്ട് മുഖ്യമന്ത്രി രാജിവെക്കണമെന്നുമുള്ള മട്ടില്‍ പ്രചരണം നടത്തുന്നവരോട് സഹതാപം മാത്രം. പ്രിന്‍സിപ്പലിനെ നിശിതമായി വിമര്‍ശിക്കുന്നതിന് പകരം അവരുടുക്കുന്ന സാരിയും അവരുണ്ടാക്കുന്ന കറിയുമൊക്കെ ചര്‍ച്ച ചെയ്യുന്ന മനോവൈകൃതക്കാരുടെ കഴുതക്കാമങ്ങളുടെ ചുവട്ടില്‍ കയ്യൊപ്പിടാന്‍ ഞങ്ങള്‍ക്ക് താല്‍പര്യവുമില്ല- അദ്ദേഹം വ്യക്തമാക്കുന്നു.

Read More >>