വരും കാലത്ത് എഴുത്തുകാര്‍ ഗണ്‍മാന്റെ കൂടെ സഞ്ചരിക്കേണ്ടി വരും; എഴുത്തുകാരെ ഭയപ്പെടുന്നത് സ്വേച്ഛാധിപതികളാണെന്നു എം മുകുന്ദന്‍

സമൂഹത്തോട് നിരന്തരം സംവദിക്കുകയും കലഹിക്കുകയും ചെയ്യുന്നയാളായിരിക്കണം ഒരുസാഹിത്യകാരന്‍. സര്‍ഗാത്മകത ഉണരുന്ന സമയത്ത് എഴുത്തുകാരന്‍ എഴുതും. അങ്ങനെയുള്ള സാഹിത്യകാരന്‍മാരുടെ തൂലികയ്ക്കും നാവിനും ചങ്ങലയിടാന്‍ ശ്രമിക്കുന്നത് സേച്ഛാധിപത്യമാണെന്നും മുകുന്ദൻ പറഞ്ഞു

വരും കാലത്ത് എഴുത്തുകാര്‍ ഗണ്‍മാന്റെ കൂടെ സഞ്ചരിക്കേണ്ടി വരും; എഴുത്തുകാരെ ഭയപ്പെടുന്നത് സ്വേച്ഛാധിപതികളാണെന്നു എം മുകുന്ദന്‍

വരും കാലത്ത് എഴുത്തുകാര്‍ ഗണ്‍മാന്റെ കൂടെ സഞ്ചരിക്കേണ്ടി വരുമെന്നു പ്രശസ്ത സാഹത്യകാരന്‍ എം മുകുന്ദന്‍. എഴുത്തുകാരെ ഭയപ്പെടുന്നത് സ്വേച്ഛാധിപതികളാണെന്നും ആ ഭയമാണ് ഇന്നു സമുഹത്തില്‍ നടക്കുന്ന വിചിത്ര സംഭവങ്ങള്‍ക്കു ആധാരമെന്നും അദ്ദേഹം പറഞ്ഞു. ധര്‍മ്മടം ബാങ്ക് ഏര്‍പ്പെടുത്തിയ എം പി കുമാരന്‍ സാഹിത്യപുരസ്‌കാരം സ്വീകരിച്ച് പ്രസംഗിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

എഴുത്തുകാരനെ ഒരു കള്ളിയിലും പ്രതിഷ്ഠിക്കാന്‍ സാധ്യമല്ല. സമൂഹത്തോട് നിരന്തരം സംവദിക്കുകയും കലഹിക്കുകയും ചെയ്യുന്നയാളായിരിക്കണം ഒരുസാഹിത്യകാരന്‍. സര്‍ഗാത്മകത ഉണരുന്ന സമയത്ത് എഴുത്തുകാരന്‍ എഴുതും. അങ്ങനെയുള്ള സാഹിത്യകാരന്‍മാരുടെ തൂലികയ്ക്കും നാവിനും ചങ്ങലയിടാന്‍ ശ്രമിക്കുന്നത് സേച്ഛാധിപത്യമാണെന്നും അദ്ദേഹം പറഞ്ഞു.


എഴുത്തുകരന്‍ പരിക്കേല്‍ക്കുന്ന ഒരു മനുഷ്യന്റെയടുത്തുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയുള്ളഎഴുത്തുകാരന്റെ മുഖത്തു വീഴുന്ന വെളിച്ചമാണു ഓരോപുരസ്‌കാരമെന്നും മുകുന്ദന്‍ ഓര്‍മ്മിപ്പിച്ചു.

മുന്‍ മന്ത്രി എം എ ബേബിയാണ് മുകുന്ദന് പുരസ്‌കാരം സമ്മാനിച്ചു.