കമല്‍ രാജ്യം വിടണമെന്ന ബിജെപിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം: എം മുകുന്ദന്‍

നോട്ടു നിരോധിച്ചു ലോകനേതാവാകാനുള്ള മോദിയുടെ ശ്രമമാണ് നോട്ടു അസാധുവാക്കലിനു പിന്നില്‍. എഴുതാനും വായിക്കാനും അറിയാത്ത 35 കോടി ജനങ്ങളുള്ള നാട്ടിലാണ് മോദി ഡിജിറ്റല്‍ ബാങ്കിംഗിനെ കുറിച്ച് സംസാരിക്കുന്നതെന്നു മുകുന്ദന്‍ പറഞ്ഞു.

കമല്‍ രാജ്യം വിടണമെന്ന ബിജെപിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം: എം മുകുന്ദന്‍

സംവിധായകന്‍ കമല്‍ രാജ്യംവിടണമെന്ന ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനെതിരെ സാഹിത്യകാരന്‍ എം മുകുന്ദന്‍. കമല്‍ രാജ്യം വിടണമെന്ന ബിജെപിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. എംടിയോട് രാജ്യംവിടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കില്‍ അദ്ദേഹം ഒരുപക്ഷേ രാജ്യം വിട്ടേനെയെന്നും മുകുന്ദന്‍ സൂചിപ്പിച്ചു.

നരേന്ദ്രമോദിയുടെ നോട്ട് അസാധുവാക്കല്‍ നടപടിയേയും അദ്ദേഹം പരിഹസിച്ചു. നോട്ടു നിരോധിച്ചു ലോകനേതാവാകാനുള്ള മോദിയുടെ ശ്രമമാണ് നോട്ടു അസാധുവാക്കലിനു പിന്നില്‍. എഴുതാനും വായിക്കാനും അറിയാത്ത 35 കോടി ജനങ്ങളുള്ള നാട്ടിലാണ് മോദി ഡിജിറ്റല്‍ ബാങ്കിംഗിനെ കുറിച്ച് സംസാരിക്കുന്നതെന്നു മുകുന്ദന്‍ പറഞ്ഞു.

രാജ്യത്ത് ആശുപത്രികളും സ്‌കൂളുകളും നിര്‍മിച്ച് പ്രശ്‌നം പരിഹരിച്ചിട്ടാണു ഡിജിറ്റല്‍ ബാങ്കിംഗിലേക്കുള്ള മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കേണ്ടതെന്നും മുകുന്ദന്‍ സൂചിപ്പിച്ചു.

Read More >>