'പുതുവര്‍ഷ സമ്മാനവുമായി' എണ്ണകമ്പനികള്‍; സബ്‌സിഡി നിരക്കിലുള്ള പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിച്ചു

ഇതോടെ ഡല്‍ഹിയിലെ സബ്‌സിഡി നിരക്കിലുള്ള പാചകവാതക വില സിലിണ്ടറിന് 434.71 രൂപയായി. മണ്ണെണ്ണ വില ലിറ്ററിന് 26 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വിമാന ഇന്ധനത്തിന്റെ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്.

സബ്‌സിഡി നിരക്കിലുള്ള പാചകവാതകത്തിന്റെ വിലയും മണ്ണെണ്ണ വിലയും വര്‍ദ്ധിപ്പിച്ച് എണ്ണ കമ്പനികള്‍. പാചകവാതകം സിലിണ്ടര്‍ ഒന്നിന് രണ്ട് രൂപയാണ് ഇത്തവണ വര്‍ധിപ്പിച്ചത്. സബ്‌സിഡിയുള്ള 12 സിലിണ്ടറുകള്‍ക്ക് ശേഷം വാങ്ങുന്ന സിലിണ്ടറുകളുടെ വില ശനിയാഴ്ച ഒരു രൂപ വര്‍ധിപ്പിച്ചിരുന്നതിനു പിന്നാലെയാണ് എണ്ണകമ്പനികളുടെ നടപടി.

ഇതോടെ ഡല്‍ഹിയിലെ സബ്‌സിഡി നിരക്കിലുള്ള പാചകവാതക വില സിലിണ്ടറിന് 434.71 രൂപയായി. മണ്ണെണ്ണ വില ലിറ്ററിന് 26 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വിമാന ഇന്ധനത്തിന്റെ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. വിമാന ഇന്ധനവില എട്ട് ശതമാനം വര്‍ധിച്ച് കിലോ ലിറ്ററിന് 52, 540.63 രൂപയായി.

സബ്‌സിഡി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈയില്‍ സിലിണ്ടറുകള്‍ക്ക് രണ്ട് രൂപയെന്ന നിരക്കില്‍ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Read More >>