പുതിയ സിനിമകള്‍ നല്‍കുന്നില്ല; തിയേറ്റര്‍ അടച്ചിട്ടു സമരംചെയ്യാന്‍ നേതൃത്വം നല്‍കിയ ലിബര്‍ട്ടി ബഷീര്‍ പരാതിയുമായി മുഖ്യമന്ത്രിയെ കണ്ടു

ബഷീറിന്റെ തലശേരിയിലെ ലിബര്‍ട്ടി പാരഡൈസ് ഉള്‍പ്പെടെയുള്ള 25 തിയറ്ററുകള്‍ക്കു പുതിയ സിനിമകള്‍ പ്രദര്‍ശനത്തിനായി അനുവദിക്കുന്നില്ല എന്നാണ് പരാതി.

പുതിയ സിനിമകള്‍ നല്‍കുന്നില്ല; തിയേറ്റര്‍ അടച്ചിട്ടു സമരംചെയ്യാന്‍ നേതൃത്വം നല്‍കിയ ലിബര്‍ട്ടി ബഷീര്‍ പരാതിയുമായി മുഖ്യമന്ത്രിയെ കണ്ടു

തിയറ്ററുകള്‍ അടച്ചിട്ട് സമരം ചെയ്തെന്ന കാരണത്താല്‍ പുതിയ സിനിമകള്‍ തനിക്കു നല്‍കുന്നില്ലെന്ന പരാതിയുമായി ലിബര്‍ട്ടി ബഷീര്‍ മുഖ്യമന്ത്രിയെക്കണ്ടു. സിനിമ സമരം അവസാനിച്ചിട്ടും പുതിയ സംഘടനയും നിര്‍മ്മാതാക്കളും വിതരണക്കാരും ചേര്‍ന്ന് തങ്ങള്‍ക്ക് അനൗദ്യോഗിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നു ബഷീര്‍ ആരോപിക്കുന്നു.

ബഷീറിന്റെ തലശേരിയിലെ ലിബര്‍ട്ടി പാരഡൈസ് ഉള്‍പ്പെടെയുള്ള 25 തിയറ്ററുകള്‍ക്കു പുതിയ സിനിമകള്‍ പ്രദര്‍ശനത്തിനായി അനുവദിക്കുന്നില്ല എന്നാണ് പരാതി. ബഷീറിനൊപ്പം ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഷാജു അഗസ്റ്റിന്‍ അക്കരയുടെ ചാലക്കുടിയിലെ അഗസ്റ്റി, അക്കര, വൈസ് പ്രസിഡന്റുമാരായ സന്തോഷിന്റെ മാവേലിക്കരയിലെ വള്ളക്കാല്‍ കോംപ്ളക്സ്, ജേക്കബിന്റെ കാഞ്ഞാണിയിലെ സിംല എന്നിവയുമുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നാണ് ബഷീറിന്റെ ആവശ്യം.


തങ്ങള്‍ക്ക് സിനിമകള്‍ നല്‍കാത്ത പുതിയ സംഘടനയുടെ നടപടികള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും ബഷീര്‍ ഓണ്‍ലൈന്‍ ന്യൂസ്‌പോര്‍ട്ടലായ സൗത്ത്‌ലൈവിനോടു വെളിപ്പെടുത്തി. പ്രശ്നത്തില്‍ എത്രയുംപെട്ടെന്ന് പരിഹാരം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രിക്ക് കൈമാറിയ നിവേദനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രി എ.കെ ബാലന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് 25ന് നടക്കുന്ന ചര്‍ച്ചയ്ക്കുശേഷം കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈയാഴ്ച രണ്ടു ചിത്രങ്ങളാണ് തിയറ്ററുകളില്‍ എത്തുന്നത്. സത്യന്‍ അന്തിക്കാടിന്റെ ജോമോന്റെ സുവിശേഷങ്ങള്‍, ജിബു ജേക്കബിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളാണ് 19,20 തിയതികളിലായി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

Read More >>