കേരളത്തിനിത് അഭിമാന നിമിഷം; കരസേനയുടെ ഉപമേധാവിയായി കൊട്ടാരക്കര സ്വദേശി ശരത്ചന്ദ് അധികാരമേല്‍ക്കും

അസം, ചൈനീസ് അതിര്‍ത്തിയുടെയും അസമിലെ നുഴഞ്ഞുകയറ്റവിരുദ്ധ നടപടികളുടേയും ചുമതലയുള്ള നാലാം കോര്‍ തലവനായും ശരത് ചന്ദ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരളത്തിനിത് അഭിമാന നിമിഷം; കരസേനയുടെ ഉപമേധാവിയായി കൊട്ടാരക്കര സ്വദേശി ശരത്ചന്ദ് അധികാരമേല്‍ക്കും

ഇന്ത്യന്‍ സൈനിക മേഘലയില്‍ കേരളത്തിന് അഭിമാന നിമിഷം സമ്മാനിച്ചുകൊണ്ടു കരസേനയുടെ പുതിയ ഉപമേധാവിയായി മലയാളി ശരത് ചന്ദ് അധികാരമേല്‍ക്കുന്നു. കൊട്ടാരക്കര സ്വദേശിയായ ശരത്ചന്ദ് അടുത്ത ദിവസം പ്രസ്തുത അധികാരമേറ്റെടുക്കും.

2006ല്‍ വിശിഷ്ട സേവ മെഡല്‍, 2014ല്‍ അതിവിശിഷ്ട സേവ മെഡല്‍ എന്നിവ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ലഫ്. ജനറല്‍ ശരത് ചന്ദ് തെക്കുപടിഞ്ഞാറന്‍ കരസേന കേന്ദ്ര മേധാവിയായിരുന്നു. കൊട്ടാരക്കര കുറുമ്പല്ലൂര്‍ ശാരദാമന്ദിരത്തില്‍ പരേതനായ എന്‍ പ്രഭാകരന്‍ നായരുടെയും ജി ശാരദാമ്മയുടെയും മകനാണ് ശരത് ചന്ദ്.

1979ല്‍ 11-ഗഡ്വാള്‍ റൈഫിള്‍സില്‍ കമീഷന്‍ ചെയ്ത ശരത് ചന്ദ് കഴക്കൂട്ടം സൈനിക സ്‌കൂള്‍,നാഷനല്‍ ഡിഫന്‍സ് അക്കാദമി, ഇന്ത്യന്‍ മിലിട്ടറി അക്കാദമി എന്നീ വിദ്യാലയങ്ങളിലായാണ് തന്റെ സൈനിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ സൈന്യം നടത്തിയ നിരവധി ഏറ്റുമുട്ടിലുകളിലും ശരത് ചന്ദിന്റെ പങ്കാളിത്തമുണ്ടായിരുന്നു. എല്‍ടിടിയുമായി നടന്ന എറ്റുമുട്ടലില്‍ നിര്‍ണ്ണായക പങ്കാണ് അദ്ദേഹം വഹിച്ചത്.

അസം, ചൈനീസ് അതിര്‍ത്തിയുടെയും അസമിലെ നുഴഞ്ഞുകയറ്റവിരുദ്ധ നടപടികളുടേയും ചുമതലയുള്ള നാലാം കോര്‍ തലവനായും ശരത് ചന്ദ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read More >>