കസേര വിട്ടു കളിയില്ല: നിലപാടിലുറച്ച് ലക്ഷ്മി നായരും മാനേജ്‌മെന്റും; സിപിഐഎം സമവായ ശ്രമം പാളി

ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലും മാനേജ്‌മെന്റ് കടുംപിടിത്തം ആവര്‍ത്തിച്ചതോടെയാണ് സമവായ നീക്കം പാളിയത്. സ്ഥാനമൊഴിഞ്ഞുള്ള ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നു പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വ്യക്തമാക്കി. ഇതോടൊപ്പം, പ്രിന്‍സിപ്പല്‍ രാജി വെക്കേണ്ട ആവശ്യമില്ലെന്ന് ലോ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും പ്രതികരിച്ചു. രാജി ഒഴികെ മറ്റെന്തും ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്നും വിദ്യാര്‍ഥികള്‍ ചര്‍ച്ചയ്ക്കു തയ്യാറാകാതെ പിടിവാശി കാണിക്കുകയാണെന്നുമായിരുന്നു നാഗരാജിന്റെ പ്രതികരണം. അതേസമയം, പ്രിന്‍സിപ്പല്‍ രാജി വയ്ക്കുംവരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

കസേര വിട്ടു കളിയില്ല: നിലപാടിലുറച്ച് ലക്ഷ്മി നായരും മാനേജ്‌മെന്റും; സിപിഐഎം സമവായ ശ്രമം പാളി

ലോ അക്കാദമി പ്രശ്‌നത്തില്‍ സമവായ ശ്രമത്തിനുള്ള സിപിഐഎം ശ്രമവും പരാജയപ്പെട്ടു. രാജി വയ്ക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ലക്ഷ്മി നായരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും രംഗത്തെത്തി. പ്രശ്‌നം പരിഹരിക്കാന്‍ അല്‍പ്പസമയം മുമ്പ് ഡയറക്ടര്‍ നാരായണന്‍ നായര്‍, മകനും മറ്റൊരു ഡയറക്ടറുമായ നാഗരാജ്, സിപിഐഎം സംസ്ഥാനസമിതിയംഗവും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവരെ പാര്‍ട്ടി നേതാക്കള്‍ എകെജി സെന്ററില്‍ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു.


എന്നാല്‍ ഇതിനുശേഷം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലും മാനേജ്‌മെന്റ് കടുംപിടിത്തം ആവര്‍ത്തിച്ചതോടെയാണ് സമവായ നീക്കം പാളിയത്. സ്ഥാനമൊഴിഞ്ഞുള്ള ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നു പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വ്യക്തമാക്കി. ഇതോടൊപ്പം, പ്രിന്‍സിപ്പല്‍ രാജി വെക്കേണ്ട ആവശ്യമില്ലെന്ന് ലോ അക്കാദമി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും പ്രതികരിച്ചു. രാജി ഒഴികെ മറ്റെന്തും ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്നും വിദ്യാര്‍ഥികള്‍ ചര്‍ച്ചയ്ക്കു തയ്യാറാകാതെ പിടിവാശി കാണിക്കുകയാണെന്നുമായിരുന്നു നാഗരാജിന്റെ പ്രതികരണം.

വിദ്യാര്‍ഥി സമരത്തെ ചിലര്‍ ഹൈജാക്ക് ചെയ്തതായി ആരോപിച്ച നാഗരാജ് സിന്‍ഡിക്കേറ്റ് അംഗം ജ്യോതികുമാര്‍ ചാമക്കാല വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുകയാണെന്നും പറഞ്ഞു. പ്രിന്‍സിപ്പലിന്റെ ജോലി ചെയ്യാനുള്ള അവകാശത്തെ ഹനിക്കാനാവില്ല. പ്രിന്‍സിപ്പല്‍ സ്ഥാനത്തു തുടരുക എന്നത് അവരുടെ വ്യക്തിപരമായ അവകാശമാണ്. അതിനാല്‍ രാജി വയ്ക്കാന്‍ പറയാന്‍ ഡയറക്ടര്‍ ബോര്‍ഡിനാവില്ല. ലക്ഷ്മി നായര്‍ക്ക് സ്വയം തോന്നിയാല്‍ രാജി വയ്ക്കാമെന്നും നാഗരാജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രിന്‍സിപ്പല്‍ രാജി വയ്ക്കുംവരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരം ഇന്ന് 19ാം ദിവസത്തിലേക്കു കടന്നു. അതേസമയം, വിഷയത്തില്‍ സര്‍ക്കാരില്‍ നിന്നും അനുകൂല എന്തു തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍.

Read More >>