ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് രമേശ് ചെന്നിത്തല

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രമേശ് ചെന്നിത്തല വിഷയത്തില്‍ വീണ്ടും രംഗത്തെത്തിയത്. ദീര്‍ഘനാളായി പലവിധത്തിലുള്ള പ്രശ്നങ്ങള്‍ വിദ്യാര്‍ഥികള്‍ നേരിടുകയാണ്. അതിനെ തുടര്‍ന്നാണ് ഏറ്റവും ഒടുവിലത്തെ സമരമാര്‍ഗമെന്ന രീതിയില്‍ കടുത്ത സമരത്തിലേക്കു കടന്നത്. ഇത്രയും ദിവസമായി വിദ്യാര്‍ത്ഥികള്‍ സമരരംഗത്തു വന്നിട്ടും സര്‍ക്കാര്‍ കണ്ടില്ലന്നു നടിക്കുന്നതു ശരിയായ നടപടിയല്ല. നടപടികളില്‍ അമാന്തം ഒഴിവാക്കണമെന്നും പ്രശ്ന പരിഹാരത്തിനു ബന്ധപ്പെട്ടവര്‍ മുന്‍കൈയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരം; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് രമേശ് ചെന്നിത്തല

മാനേജ്‌മെന്റിന്റെ പീഡനങ്ങളില്‍ പ്രതിഷേധിച്ച് പ്രതിഷേധിച്ച് ലോ അക്കാദമിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിനു പിന്തുണയുമായി വീണ്ടും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിദ്യാര്‍ത്ഥികളുടെ സമരം അനന്തമായി നീളുകയാണെന്നും സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രമേശ് ചെന്നിത്തല വിഷയത്തില്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. കെഎസ്‌യു നടത്തുന്ന സമരം 11 ദിവസമാകുന്നു. സമരം ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് താന്‍ രണ്ടു ദിവസം മുമ്പ് വിദ്യാഭ്യാസ മന്ത്രിക്കു കത്ത് നല്‍കിയിരുന്നതായും ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ ഏല്‍പ്പിച്ചതായി മന്ത്രി മറുപടി നല്‍കിയതായും ചെന്നിത്തല പറയുന്നു.


അടിയന്തരമായ ഇടപെടലാണ് ഇവിടെ ആവശ്യം. നിരാഹാര സമരം ഇന്ന് ആറാം ദിവസത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ്. ദീര്‍ഘനാളായി പലവിധത്തിലുള്ള പ്രശ്നങ്ങള്‍ വിദ്യാര്‍ഥികള്‍ നേരിടുകയാണ്. അതിനെ തുടര്‍ന്നാണ് ഏറ്റവും ഒടുവിലത്തെ സമരമാര്‍ഗമെന്ന രീതിയില്‍ കടുത്ത സമരത്തിലേക്കു കടന്നത്. ഇത്രയും ദിവസമായി വിദ്യാര്‍ത്ഥികള്‍ സമരരംഗത്തു വന്നിട്ടും സര്‍ക്കാര്‍ കണ്ടില്ലന്നു നടിക്കുന്നതു ശരിയായ നടപടിയല്ല. നടപടികളില്‍ അമാന്തം ഒഴിവാക്കണമെന്നും പ്രശ്ന പരിഹാരത്തിനു ബന്ധപ്പെട്ടവര്‍ മുന്‍കൈയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്്റ്റിന്റെ പൂര്‍ണരൂപം

Read More >>