ക്യാംപസില്‍നിന്നും കഴുത്തിനുപിടിച്ചു പുറത്താക്കി; പേരൂര്‍ക്കട സിഐയ്‌ക്കെതിരെ കമ്മീഷണര്‍ക്കും പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്കും ലോ അക്കാദമി വിദ്യാര്‍ത്ഥിയുടെ പരാതി

രണ്ടാഴ്ചയായി തുടരുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് പേരൂര്‍ക്കട സിഐയും അക്കാദമിയിലെ ഈവനിങ് ബാച്ച് വിദ്യാര്‍ത്ഥിയുമായ സുരേഷ്ബാബുവിന്റെ നിലപാട് പൂര്‍ണമായും ഏകപക്ഷീയമാണെന്നും പരാതിയില്‍ ആരോപിക്കുന്നു.

ക്യാംപസില്‍നിന്നും കഴുത്തിനുപിടിച്ചു പുറത്താക്കി; പേരൂര്‍ക്കട സിഐയ്‌ക്കെതിരെ കമ്മീഷണര്‍ക്കും പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്കും ലോ അക്കാദമി വിദ്യാര്‍ത്ഥിയുടെ പരാതി

തിരുവനന്തപുരം ലോ അക്കാദമി കോളേജില്‍ നിന്നും തന്നെ കഴുത്തിനു പിടിച്ചു പുറത്താക്കിയെന്നുകാട്ടി പേരൂര്‍ക്കട സിഐ് സുരേഷ്ബാബുവിനെതിരെ വിദ്യാര്‍ത്ഥിയുടെ പരാതി. ലോ അക്കാദമി വിദ്യാര്‍ത്ഥിയും കെഎസ് യു യൂണിയന്‍ പ്രസിഡന്റുമായ ക്രിസ്റ്റി മാത്യുവാണ് സിറ്റി പൊലീസ് കമ്മീഷണര്‍, പൊലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവര്‍ക്കു പരാതി നല്‍കിയത്.

ഇന്നലെ രാവിലെ പതിനൊന്നോടെയാണു സംഭവം. എന്‍ക്വയറി കമ്മീഷന്റെ അന്വേഷണ നടപടികള്‍ സുതാര്യമാക്കാനായി, കോളേജിനുള്ളിലെ സിസി ടിവി ക്യാമറകളുടെ മറ നീക്കാനായി അകത്തുകടന്ന താന്‍ സഹായത്തിനായി സുഹൃത്തിനെ വിളിച്ചതോടെ സിഐ തന്റെ കോളറില്‍പ്പിടിച്ചു ഗേറ്റിനു പുറത്തേക്കു ഉന്തിവിട്ടതായി പരാതിയില്‍ പറയുന്നു. വിദ്യാര്‍ത്ഥികളാരും കോളേജിനകത്തു നില്‍ക്കേണ്ടെന്നു പറഞ്ഞായിരുന്നു ഇത്. സമരം നടക്കുന്ന സാഹചര്യത്തില്‍ കോളേജ് അടച്ചിരുന്നെങ്കിലും വിദ്യാര്‍ത്ഥികള്‍ക്കു അകത്തു പ്രവേശിക്കാനുള്ള ഉത്തരവ് നിലനില്‍ക്കെയാണ് സിഐ ഇത്തരത്തില്‍ ചെയ്തതെന്നും വിദ്യാര്‍ത്ഥി പരാതിപ്പെടുന്നു.


രണ്ടാഴ്ചയായി തുടരുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് പേരൂര്‍ക്കട സിഐയും അക്കാദമിയിലെ ഈവനിങ് ബാച്ച് വിദ്യാര്‍ത്ഥിയുമായ സുരേഷ്ബാബുവിന്റെ നിലപാട് പൂര്‍ണമായും ഏകപക്ഷീയമാണെന്നും പരാതിയില്‍ ആരോപിക്കുന്നു. വിദ്യാര്‍ത്ഥികളെ മനഃപ്പൂര്‍വ്വം ഭീഷണിപ്പെടുത്തുകയും മാനേജ്‌മെന്റിന്റെ ഏജന്റായി പ്രവര്‍ത്തിക്കുകയുമാണ് സിഐ ചെയ്തുവരുന്നത്. സമരസ്ഥലത്തു നിന്നും നിരന്തരമായി പ്രിന്‍സിപ്പലുമായി ഫോണില്‍ സംസാരിക്കാറുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സിഐയുടെ കോള്‍ലിസ്റ്റ് പരിശോധിക്കണം.നിഷ്പക്ഷമായി നീതി നിര്‍വ്വഹിക്കേണ്ട അദ്ദേഹം ഏകപക്ഷീയമാണ് പ്രവര്‍ത്തിക്കുന്നത്. പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടിട്ടുപോലും സുരക്ഷയൊരുക്കാന്‍ നടപടികള്‍ സ്വീകരിച്ചില്ല തുടങ്ങിയവയാണ് പരാതിയിലെ ആരോപണങ്ങള്‍.

Read More >>