വൈദ്യുതി ലഭിക്കാൻ അനുവാദം ചോദിച്ചതിനു എഴുത്തുകാരി സാഹിറയുടെ വീട്ടിലേക്കുള്ള വഴിയടച്ച് ഭൂവുടമ

സർക്കാർ നൽകിയ ഭൂമിയിൽ സാമൂഹിക പ്രവർത്തകർ നിർമ്മിച്ചു നൽകിയ വീട്ടിലാണ് സാഹിറയുടെ വാസം. വീട്ടിലേക്കു വഴിയില്ലാത്തതിനാൽ സാഹിറയുടെ പറമ്പിനോടു ചേർന്ന സ്വകാര്യവ്യക്തിയുടെ പറമ്പിലൂടെയാണ് ഇവർ നടന്നിരുന്നത്. വീട്ടിൽ വൈദ്യുതിയില്ലാത്തതിനാൽ കണക്ഷനെടുക്കാൻ കൺസെന്റ് ചോദിച്ചതോടെ ഇവർ നടന്നിരുന്ന വഴിയിൽ സ്ഥലം ഉടമ കല്ലുകൂട്ടിയിട്ട് തടസ്സം സൃഷ്ടിക്കുകയായിരുന്നു.

വൈദ്യുതി ലഭിക്കാൻ അനുവാദം ചോദിച്ചതിനു എഴുത്തുകാരി സാഹിറയുടെ വീട്ടിലേക്കുള്ള വഴിയടച്ച് ഭൂവുടമ

കുറ്റിപ്പുറം: വൈദ്യുതി ലഭിക്കാൻ അനുമതി ചോദിച്ചതിന് വീട്ടിലേക്കുള്ള വഴിമുടക്കി ഭൂവുടമ. എഴുത്തുകാരിയായ സാഹിറ കുറ്റിപ്പുറത്തിനും കുടുംബത്തിനുമെതിരെയാണ് ഭൂവുടമയുടെ മനുഷ്യത്വമില്ലാത്ത നടപടി. സർക്കാർ പതിച്ചു നൽകിയ മിച്ചഭൂമിയിലാണ് സാഹിറയും കുടുംബവും താമസിക്കുന്നത്.

[caption id="attachment_70746" align="alignnone" width="1280"] സാഹിറ[/caption]

സർക്കാർ നൽകിയ ഭൂമിയിൽ സാമൂഹിക പ്രവർത്തകർ നിർമ്മിച്ചു നൽകിയ വീട്ടിലാണ് സാഹിറയുടെ വാസം. വീട്ടിലേക്കു വഴിയില്ലാത്തതിനാൽ സാഹിറയുടെ പറമ്പിനോടു ചേർന്ന സ്വകാര്യവ്യക്തിയുടെ പറമ്പിലൂടെയാണ് ഇവർ നടന്നിരുന്നത്. വീട്ടിൽ വൈദ്യുതിയില്ലാത്തതിനാൽ കണക്ഷനെടുക്കാൻ കൺസെന്റ് ചോദിച്ചതോടെ ഇവർ നടന്നിരുന്ന വഴിയിൽ സ്ഥലം ഉടമ കല്ലുകൂട്ടിയിട്ട് തടസ്സം സൃഷ്ടിക്കുകയായിരുന്നു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.


[caption id="attachment_70750" align="alignnone" width="1280"] സാഹിറ കുടുംബത്തോടൊപ്പം[/caption]

സർക്കാർ 40 കുടുംബങ്ങൾക്കായി മിച്ചഭൂമി പതിച്ചു നൽകിയെങ്കിലും സാഹിറയുടെ കുടുംബം മാത്രമാണ് ഇവിടെ താമസിക്കുന്നത്. സർക്കാർ നൽകിയ ഭൂമിക്കു ചുറ്റുമായി 50 സെന്റോളം ഭൂമി ഇപ്പോൾ പ്രശ്നമുന്നയിച്ചിരിക്കുന്നയാളുടേതാണ്.

കഴിഞ്ഞ ജൂൺ മൂന്നിനാണ് സാഹിറയുടെ ഗൃഹപ്രവേശം നടന്നത്. എന്നാൽ അന്ന് വൈദ്യുതീകരണ പ്രവർത്തി പൂർത്തിയായിരുന്നില്ല. പിന്നീട് ഇക്കാര്യം ധനമന്ത്രി തോമസ് ഐസക്, മന്ത്രി കെടി ജലീലിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേതുടർന്ന് മന്ത്രിമാർ നേരിട്ടിടപെട്ട് സ്ഥലം ഉടമയോട് സാഹിറയുടെ വീട്ടിലേക്ക് വൈദ്യുതിയെത്തിക്കുന്നതിന് അനുവാദം ചോദിച്ചിരുന്നു. എന്നാൽ ഇയാൾ വ്യക്തമായ മറുപടി നൽകിയിരുന്നില്ല.തൃശൂരിൽ ഗവൺമെന്റ് കോളേജിൽ ബിരുദ പഠനത്തിനു ചേർന്ന സാഹിറയ്ക്ക് വീട്ടിലെ പ്രാരാബ്ധം മൂലം പഠനം അവസാനിപ്പിക്കേണ്ടിവന്നിരുന്നു. സാഹിറയ്ക്ക് രണ്ട് അനുജത്തിമാരുണ്ട്. എഴുത്തിലൂടെ കിട്ടുന്ന തുച്ഛമായ വരുമാനമാണ് സാഹിറയുടെ കുടുംബത്തിന്റെ ആകെ വരുമാനം.

Story by