ബാങ്കില്‍ ദിവസങ്ങളോളം ക്യൂ നിന്നു മടുത്തു; ഉദ്യോഗസ്ഥരെ യുവതി പൂട്ടിയിട്ടു

പണം മാറാനായി ഇവര്‍ എല്ലാ ദിവസവും രാവിലെ മുതല്‍ ബാങ്കിനു മുന്നില്‍ ക്യൂ നില്‍ക്കുമായിരുന്നു. എന്നാല്‍ പണമില്ലെന്നുള്ള ബാങ്ക് ഉദ്യോഗസ്ഥരുടെ നിരന്തരമായ മറുപടി കേട്ട് നിരാശയോടെ മടങ്ങാനായിരുന്നു യുവതിയുടെ വിധി. ഇതേ തുടര്‍ന്ന് കഴിഞ്ഞദിവസം ബാങ്കിലെത്തിയ യുവതി ഉദ്യോഗസ്ഥര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും വാതിലുകള്‍ പൂട്ടിയിടുകയുമായിരുന്നു.

ബാങ്കില്‍ ദിവസങ്ങളോളം ക്യൂ നിന്നു മടുത്തു; ഉദ്യോഗസ്ഥരെ യുവതി പൂട്ടിയിട്ടു

മുസഫര്‍ നഗര്‍: നോട്ടു നിരോധനത്തെതുടര്‍ന്നു ദിവസങ്ങളോളം ക്യൂ നിന്നിട്ടും പണം ലഭിക്കാത്തതിനെ തുടര്‍ന്നു ഉദ്യോഗസ്ഥരെ യുവതി പൂട്ടിയിട്ടു. മുസാഫര്‍ നഗറിലെ ജന്‍സ്ദതിലെ ഒരു ബാങ്കിലാണു സംഭവം.

പണം മാറാനായി ഇവര്‍ എല്ലാ ദിവസവും രാവിലെ മുതല്‍ ബാങ്കിനു മുന്നില്‍ ക്യൂ നില്‍ക്കുമായിരുന്നു. എന്നാല്‍ പണമില്ലെന്നുള്ള ബാങ്ക് ഉദ്യോഗസ്ഥരുടെ നിരന്തരമായ മറുപടി കേട്ട് നിരാശയോടെ മടങ്ങാനായിരുന്നു യുവതിയുടെ വിധി. ഇതേതുടര്‍ന്ന് കഴിഞ്ഞദിവസം ബാങ്കിലെത്തിയ യുവതി ഉദ്യോഗസ്ഥര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും വാതിലുകള്‍ പൂട്ടിയിടുകയുമായിരുന്നു.

തുടര്‍ന്നു പൊലീസ് എത്തിയാണ് ബാങ്ക് ഉദ്യോഗസ്ഥരെ തുറന്നുവിട്ടത്.

Read More >>