കിര്‍ഗിസ്ഥാനില്‍ ചരക്ക് വിമാനം തകര്‍ന്ന് 32 മരണം

ഹോങ്കോങ്ങിൽ നിന്ന് കിർഗിസ്ഥാൻ വഴി ഇസ്താംബുള്ളിലേക്ക് പോയ ടർക്കിഷ് ചരക്ക് വിമാനമാണ് തകർന്നുവീണത്. ജനവാസകേന്ദ്രത്തിൽ വിമാനം തകർന്നുവീണ് മരിച്ചവരിലധികവും പ്രദേശവാസികളാണ്.

കിര്‍ഗിസ്ഥാനില്‍ ചരക്ക് വിമാനം തകര്‍ന്ന് 32 മരണം

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷെകെക്കിലെ മനാസ് വിമാനത്താവളത്തിൽ ലാൻഡിംഗ് നടത്തുന്നതിനിടെയാണ് ചരക്കുവിമാനം ജനവാസകേന്ദ്രത്തിൽ തകർന്നുവീണത്. മൂടൽ മഞ്ഞാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.  മരിച്ചവരിലധികവും പ്രദേശവാസികളാണ്.

വിമാനത്തിലെ നാല് പൈലറ്റുമാരും മരിച്ചെന്ന് കിർഗിസ്ഥാൻ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.  ഹോങ്കോങ്ങിൽ നിന്ന് കിർഗിസ്ഥാൻ വഴി ഇസ്താംബുള്ളിലേക്ക് പോയ ടർക്കിഷ് ബോയിംഗ് 747 വിമാനമാണ് തകർന്നത്.

പ്രാദേശികസമയം  രാവിലെ 7.30നാണ് വിമാനം അപകടത്തിൽപ്പെട്ടത്. പതിനാല് വർഷത്തോളം പഴക്കമുള്ള വിമാനം മൈ കാർഗോ കമ്പനിയാണ് ഉപയോഗിച്ചിരുന്നത്.  അപകടത്തെതുടർന്ന് മനാസ് വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്.