ഖാദി തൊഴിലാളികൾ അനിശ്ചിതകാല നിരാഹാരസമരത്തിലേയ്ക്ക്

കെ വി ഐ സിയുടെ 2017 ലെ കലണ്ടറിലും ഡയറിയിലും ഗാന്ധിജിയുടേതിനു പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ചത് വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു.

ഖാദി തൊഴിലാളികൾ അനിശ്ചിതകാല നിരാഹാരസമരത്തിലേയ്ക്ക്

ഖാദി വില്ലേജ് ഇൻഡ്സ്ട്രീസ് കമ്മീഷൻ തൊഴിലാളികൾ ജനുവരി 26 മുതൽ അനിശ്ചിതകാല നിരാഹാരസമരത്തിനിറങ്ങുന്നു. കെ വി ഐ സിയിലെ അഴിമതി അവസാനിപ്പിക്കണമെന്നും കലണ്ടറിലും ഡയറിയിലും എല്ലാക്കാലവും മഹാത്മാ ഗാന്ധിയുടെ ചിത്രം ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.

കെ വി ഐ സിയുടെ 2017 ലെ കലണ്ടറിലും ഡയറിയിലും ഗാന്ധിജിയുടേതിനു പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ചത് വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു.

“ഗാന്ധിജിയുടെ ആശയങ്ങൾ നിലനിർത്താൻ ഞങ്ങൾ എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാണ്. ലോകത്തിന് അദ്ദേഹത്തിനെ ആവശ്യമാണ്. ഗാന്ധിജിയ്ക്കു വേണ്ടി മരിക്കുന്നത് അഭിമാനമാണ്. ഗാന്ധിജിയുടെ ചരമവാർഷികം ജനുവരി 30 നു ആണ്. അന്ന് അഴിമതിവിമുക്ത കെ വി ഐ സി ഉറപ്പാക്കണം,” യൂണിയൻ നേതാക്കൾ പറഞ്ഞു.

ഗാന്ധിയൻ രീതിയിലുള്ള സമരം നടത്തുന്ന തൊഴിലാളികളെ ശിക്ഷാനടപടികളിൽ നിന്നും ഒഴിവാക്കണമെന്ന് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെജികെഎസ് പ്രസിഡന്റും എംപിയുമായ ആനന്ദറാവു അദ്സുൽ പറഞ്ഞു.

Read More >>