രാജകുടുംബാംഗം ഉൾപ്പെടെ ഏഴുപേരുടെ വധശിക്ഷ കുവൈത്ത് നടപ്പിലാക്കി

രാജകുമാരനെ കൊലപ്പെടുത്തിയ കേസിലേതുൾപ്പെടെ രാജകുടുംബാംഗമടക്കം ഏഴുപേരുടെ വധശിക്ഷ നടപ്പാക്കി.

രാജകുടുംബാംഗം ഉൾപ്പെടെ ഏഴുപേരുടെ വധശിക്ഷ കുവൈത്ത് നടപ്പിലാക്കി

കുവൈത്ത്:രാജകുമാരനെ കൊലപ്പെടുത്തിയ കേസിലേതുൾപ്പെടെ രാജകുടുംബാംഗമടക്കം ഏഴുപേരുടെ വധശിക്ഷ നടപ്പാക്കി.

ഷെയ്ഖ് ഫൈസൽ അൽ അബ്ദുൾ അൽ സലബിനെയാണ് മരുമകനും രാജകുടുംബാംഗവുമായ  ഷെയ്ഖ് ബാസൽ സലേം സബാഹ് അൽ സലബിനെ കൊലപ്പെടുത്തിയ കേസിൽ തൂക്കിലേറ്റിയത്. ഫൈസലിനൊപ്പം മറ്റ് കേസുകളിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മൂന്നു സ്ത്രീകളുൾപ്പെടെ ആറുപേരുടെ വധശിക്ഷയും കൂവൈത്ത് സർക്കാർ നടപ്പിലാക്കി. ഭർത്താവിന്റെ രണ്ടാവിവാഹം തടയുന്നതിനായി വിവാഹ പന്തലിന് തീയിട്ട് 58 പേരുടെ മരണത്തിനിടയാക്കിയ നസ്ര അനേസിയ, ഫിലിപ്പീൻസ് സ്വദേശിനി, ഉത്യോപ്യ സ്വദേശിനി, ബംഗ്ലാദേശ് സ്വാദേശി, ഈജിപ്ത് സ്വദേശികളായ രണ്ടുപേർ എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്.


2010  ജൂണിലാണ് രാജകുമാരനായ ബാസലിന്റെ കൊലപാതകം നടന്നത്. ഷെയ്ഖ് ബാസലിനെ കാണാനെത്തിയ ഫൈസൽ സംസാരിക്കാനായി കൂട്ടിക്കൊണ്ടുപോവുകയും വെടിവെച്ചുകൊല്ലുകയുമായിരുന്നു.

മിലിറ്ററി ഇന്റലിജൻസിൽ ക്യാപ്റ്റനായിരുന്ന ഫൈസൽ സർവ്വീസ് പിസ്റ്റലുപയോഗിച്ചാണ് ബാസലിനെ വെടിവെച്ചത്. വീൽചെയറിലായിരുന്ന ബാസലിനെ ഫൈസൽ വെടിവെച്ചുകൊല്ലുകയായിരുന്നെന്നാണ് ദൃക്സാക്ഷകളുടെ ഭാഷ്യം. ബാസലിനെ കൊലപ്പെടുത്തിയതിനു തൊട്ടുപിന്നാലെ സ്ഥലത്തുണ്ടായിരുന്നവർ ഫൈസലിനെ കീഴ്പ്പെടുത്തുകയും പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.

Story by
Read More >>