ടിക്കറ്റ് തരൂ, പാക്കിസ്ഥാനിൽ പോകാം: സംഘപരിവാരത്തോട് കവി കുരീപ്പുഴ

'പാകിസ്ഥാനിലേക്ക് പോകാന്‍ ടിക്കറ്റിനു ഞാന്‍ കാത്തിരിക്കുകയാണ്. ഖൈബര്‍ ചുരം കാണാനും ലാലാ ലജ്പത് റായ് എന്ന നക്ഷത്രം പൊലിഞ്ഞു വീണ സ്ഥലം കാണുന്നതിനും എനിക്കു ആഗ്രഹമുണ്ട്'- കവി പറഞ്ഞു.

ടിക്കറ്റ് തരൂ, പാക്കിസ്ഥാനിൽ പോകാം: സംഘപരിവാരത്തോട് കവി കുരീപ്പുഴ

പാകിസ്ഥാനില്‍ പോകാന്‍ സംഘപരിവാറിനോടു ടിക്കറ്റ് ആവശ്യപ്പെട്ടു കവി കുരീപ്പുഴ ശ്രീകുമാര്‍. കൊല്ലം ജില്ലയിലെ ഓയൂരില്‍ ആര്‍എസ്എസ് അസഹിഷ്ണുതക്കെതിരെ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് കുരീപ്പുഴ സംഘപരിവാറിനോടു ടിക്കറ്റ് ആവശ്യപ്പെട്ടത്.

'പാകിസ്ഥാനിലേക്ക് പോകാന്‍ തനിക്ക് താല്‍പര്യമുണ്ട്. അതിനു വേണ്ടിയുള്ള ടിക്കറ്റിനു ഞാന്‍ കാത്തിരിക്കുകയാണ്. ഖൈബര്‍ ചുരം കാണാനും ലാലാ ലജ്പത്റായ് എന്ന നക്ഷത്രം പൊലിഞ്ഞു വീണ സ്ഥലം കാണുന്നതിനും എനിക്കു ആഗ്രഹമുണ്ട്'- കവി പറഞ്ഞു.

പ്രധാനമായും ധീരദേശാഭിമാനി ഭഗത് സിങിന്റെ ശവകുടീരം സന്ദര്‍ശിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നുള്ള കാര്യവും കുരീപ്പുഴ ഓര്‍മ്മിപ്പിച്ചു. സംഘപരിവാര്‍ സംഘടനകള്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നതിനുള്ള ടിക്കറ്റ് എടുത്തു തന്ന് തന്റെ ആഗ്രഹം സഫലീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More >>