ചേട്ടന്‍ സൂപ്പറാണ്; അലന്‍സിയര്‍ക്ക് സലാം പറഞ്ഞ് ടൊവിനോയും അനൂപും

സംവിധായകന്‍ കമലിന് പിന്തുണ പ്രഖ്യാപിച്ച് കാസര്‍കോട് ഒറ്റയാള്‍ നാടക സമരം നടത്തിയ അലന്‍സിയര്‍ക്ക് ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൂടെയാണ് ടൊവിനോയും അനൂപ് മേനോനും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

ചേട്ടന്‍ സൂപ്പറാണ്; അലന്‍സിയര്‍ക്ക് സലാം പറഞ്ഞ് ടൊവിനോയും അനൂപും

സംവിധായകന്‍ കമലിനും കലാകാരന്‍മാര്‍ക്കുമെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണത്തിനെതിരേ ഏകാംഗ നാടകത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ നടന്‍ അലന്‍സിയര്‍ക്ക് പിന്തുണ വര്‍ധിക്കുന്നു. നടന്‍മാരായ ടൊവിനോ തോമസും അനൂപ് മേനോനുമാണ് ഏറ്റവുമൊടുവില്‍ പിന്തുണയുമായി രംഗത്തുവന്നിരിക്കുന്നത്. ഇരുവരും തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലാണ് മഹേഷിന്റെ പ്രതികാരത്തിലെ ബേബിച്ചേട്ടനെയടക്കം  നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയ അലന്‍സിയര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. അലന്‍സിയറോടൊപ്പം അഭിനയിച്ച ചിത്രങ്ങളിലെ അനുഭവങ്ങള്‍ പങ്കുവെച്ച് തുടങ്ങുന്ന പോസ്റ്റിലാണ് അനൂപ് മേനോന്‍ അഭിനന്ദനം അറിയിക്കുന്നത്. നിര്‍വ്യാജനായ അഭിനേതാവാണ് 'ആര്‍ടിസ്റ്റ് ബേബി'. നിങ്ങളെ സ്‌നേഹിക്കുന്നു അണ്ണാ' എന്ന് പറഞ്ഞാണ് അനൂപ് മേനോന്റെ പോസ്റ്റ് അവസാനിക്കുന്നത്.  രാജ്യസ്‌നേഹം ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടേയോ മാത്രം കുത്തക അല്ലല്ലോ. ഞാന്‍ ജനിച്ച ഇന്ത്യ ! ഞാന്‍ വളര്‍ന്ന ഇന്ത്യ. ഞാന്‍ ജീവിക്കും ഇവിടെ. ഇത് പ്രതിഷേധമല്ല, പ്രതിരോധം തന്നെയാണ്. അലന്‍സിയര്‍ ലെ ലോപ്പസ്, അലന്‍ ചേട്ടാ, ബിഗ് സല്യൂട്ട്' എന്നാണ് ടൊവിനോയുടെ പോസ്റ്റ്

Story by