എ എന്‍ രാധാകൃഷ്ണനെ പിന്തുണച്ച് കുമ്മനം രാജശേഖരന്‍; 'മോദിയേയും സുരേഷ് ഗോപിയേയും കമല്‍ അവഹേളിച്ചു'

സംവിധായകന്‍ കമലിനെതിരെ ബിജെപി നോതാവ് എ എന്‍ രാധാകൃഷ്ണന്റെ പരമാര്‍ശം വിവാദമായിരുന്നു. രാധാകൃഷ്ണന്റെ നിലപാട് തള്ളാതെ, ഇക്കാര്യത്തില്‍ പാര്‍ട്ടി ഇപ്പോള്‍ നിലപാട് പറയുന്നില്ലെന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ കമല്‍ വിഷയത്തിലെ നിലപാട് തുറന്ന് പറയുകയാണ് കുമ്മനം രാജശേഖരന്‍.

എ എന്‍ രാധാകൃഷ്ണനെ പിന്തുണച്ച് കുമ്മനം രാജശേഖരന്‍;

കമലിനെതിരെയുള്ള എഎന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപിയ്ക്കുള്ളില്‍ നിന്നു തന്നെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നിലപാട് വ്യക്തമാക്കുന്നത്. ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും കമലിന്റെ പ്രസംഗം പോസ്റ്റ് ചെയ്ത കുമ്മനം എഎന്‍ രാധാകൃഷ്ണന്റെ വിവാദപരാമര്‍ശത്തിന് പിന്തുണ നല്‍കുകയാണ്.

'നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയേയും നടന്‍ ഭരത് സുരേഷ് ഗോപിയേയും ശ്രീ കമല്‍ അവഹേളിച്ചത് ഇങ്ങനെയാണ്...' എന്നു പറഞ്ഞാണ് പ്രസംഗത്തിന്റെ വീഡിയോ കുമ്മനം പോസ്റ്റ് ചെയ്തത്.


തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളയാളാണ് കമലെന്നും രാജ്യം വിടണമെന്നുമായിരുന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എഎന്‍ രാധാകൃഷണന്റെ വിവാദപരാമര്‍ശം. രാധാകൃഷ്ണന്റെ നിലപാട് തള്ളി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി കെ പത്മനാഭനും എം എസ് കുമാറും രംഗത്തെത്തിയിരുന്നു.

അഭിപ്രായം വ്യക്തിപരമാണെന്നു പറഞ്ഞ് വിവാദം തണുപ്പിക്കാന്‍ നേതാക്കള്‍ ശ്രമിക്കുമ്പോഴാണ് കുമ്മനം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. പാര്‍ട്ട് സംസ്ഥാന കൗണ്‍സില്‍ നാളെ കോട്ടയത്ത് ചേരാനിരിക്കെയാണ് കുമ്മനം രാജശേഖരന്റെ പ്രതികരണം.

കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്

Read More >>