കുമ്പനാട് കണ്‍വന്‍ഷന്‍ ഞായറാഴ്ച സമാപിക്കും

ജനപങ്കാളിത്തം കൊണ്ടും പാരമ്പര്യം കൊണ്ടും കേരളത്തിലെരണ്ടാമത്തെ വലിയ ക്രിസ്തീയയോഗമാണ് കുമ്പനാട് കൺവൻഷൻ.

കുമ്പനാട് കണ്‍വന്‍ഷന്‍ ഞായറാഴ്ച സമാപിക്കും

തിരുവല്ല: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 93 മത് അന്തർദേശീയ കൺവൻഷൻ നാളെ സമാപിക്കും. ജനുവരി 15 മുതൽ 22 വരെയായിരുന്നു കുമ്പനാടുള്ള സഭാ ആസ്ഥാനമായ ഹെബ്രോൻപുരത്ത് കൺവൻഷൻ ക്രമീകരിച്ചിട്ടുള്ളത്.

'തിരുവെഴുത്തുകളുടെ ശക്തി' എന്നുള്ളതായിരുന്നു ഈ വർഷത്തെ കുമ്പനാട് കൺവൻഷന്റെ ചിന്താവിഷയം.

ഒരാഴ്ച നീണ്ടു നിന്ന ഉപവാസയോഗ പ്രാർത്ഥനകൾക്ക് ശേഷമായിരുന്നു കൺവൻഷൻ ആരംഭിച്ചത്. ജനറല്‍പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍ 15 ന് വൈകിട്ട് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.


ജനപങ്കാളിത്തം കൊണ്ടും പാരമ്പര്യം കൊണ്ടും കേരളത്തിലെരണ്ടാമത്തെ വലിയ ക്രിസ്തീയയോഗമാണ് കുമ്പനാട് കൺവൻഷൻ. മാർത്തോമ്മാ സഭയുടെ മാരാമൺ കൺവൻഷനാണ് ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്ത് .ഫെബ്രുവരിയിലായിരിക്കും മാരാമൺ കൺവൻഷൻ നടക്കുക.


1925ൽ റാന്നിയിലാണ് ഐപിസി കൺവൻഷൻ രൂപപെട്ടത്. തുടർന്ന് ഇത് സഭാ ആസ്ഥാനമായ കുമ്പനാട്ടിലേക്ക് മാറ്റുകയായിരുന്നു.

ഐപിസി സഭയുടെ മുതിർന്ന ദൈവദാസന്മാർ വചന ശുശ്രൂഷ നടത്തി. സഭയുടെ യുവജനപ്രസ്ഥാനമായ പി.വൈ.പി.എ 70 വയസ്സ് തികഞ്ഞതിന്റെ സ്തോത്ര പാർത്ഥനകളും ഇത്തവണ കൺവൻഷനിൽ ക്രമീകരിച്ചിരുന്നു.

Read More >>