മലയാളി നഴ്‌സുമാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന്റെ പേരില്‍ വിവാദ പുരുഷനായ ആംആദ്മി നേതാവ് കുമാര്‍ ബിശ്വാസ് ബിജെപിയിലേക്ക്

ആംആദ്മിപാര്‍ട്ടിയില്‍ പ്രാധാന്യം കുറഞ്ഞതിനെ തുടര്‍ന്നാണ് ബിശ്വാസിന്റെ ചുവടുമാറ്റമെന്നാണ് ലഭിക്കുന്ന സൂചനകള്‍.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിയിലെ അമേത്തിയില്‍ നിന്നും രാഹുല്‍ഗാന്ധിക്കും സമൃതി ഇറാനിക്കുമെതിരെ ആംആദ്മിപാര്‍ട്ടി ടിക്കറ്റില്‍ ബിശ്വാസ് മത്സരിച്ചിരുന്നു.

മലയാളി നഴ്‌സുമാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന്റെ പേരില്‍ വിവാദ പുരുഷനായ ആംആദ്മി നേതാവ് കുമാര്‍ ബിശ്വാസ് ബിജെപിയിലേക്ക്

മലയാളി നഴ്‌സുമാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തി വിവാദത്തിലായ ആംആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നു സൂചനകള്‍. അദ്ദേഹം ബിജെപി ടിക്കറ്റില്‍ ഉത്തര്‍പ്രദേശിലെ സാഹിയാബാദില്‍ നിന്നും അദ്ദേഹം മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ചു ബിശ്വാസുമായുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു വരികയാണെന്നു ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി ഇകഎകാര്യം ചര്‍ച്ചചെയ്യാന്‍ ബിശ്വാസ് കൂടിക്കാഴ്ച നടത്തും. യുപി തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ കുമാറിന്റെ ബിജെപി പ്രവേശനം വേഗത്തിലാക്കാനാണ് ശ്രമം നടക്കുന്നത്. തന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ടു കുമാര്‍ ബിശ്വാസ് കഴിഞ്ഞകുറച്ചു നാളുളായി ബിജെപി ജില്ലാ നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു.

ആംആദ്മിപാര്‍ട്ടിയില്‍ പ്രാധാന്യം കുറഞ്ഞതിനെ തുടര്‍ന്നാണ് ബിശ്വാസിന്റെ ചുവടുമാറ്റമെന്നാണ് ലഭിക്കുന്ന സൂചനകള്‍.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിയിലെ അമേത്തിയില്‍ നിന്നും രാഹുല്‍ഗാന്ധിക്കും സമൃതി ഇറാനിക്കുമെതിരെ ആംആദ്മിപാര്‍ട്ടി ടിക്കറ്റില്‍ ബിശ്വാസ് മത്സരിച്ചിരുന്നു.

മുമ്പ് മലയാളി നഴ്‌സുമാര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കുമാര്‍ ബിശ്വാസിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. 'നമ്മളൊക്കെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ശുശ്രൂഷിക്കാന്‍ കേരളത്തില്‍ നിന്നുള്ള നഴ്സുമാരാണ് ഉണ്ടാകാറ്. അവര്‍ കറുത്ത് പെടച്ചവരാണ്. അതിനാല്‍ അവരെ കാണുമ്പോള്‍ മറ്റ് വികാരങ്ങള്‍ തോന്നില്ല. അതിനാലാണ് നാം അവരെ സിസ്റ്റേഴ്സ് എന്ന് വിളിക്കുന്നത്.' എന്നായിരുന്നു കുമാര്‍ ബിശ്വാസിന്റെ പരാമര്‍ശം.

Read More >>