കെഎസ്ആർടിസിയിൽ ഇനി പരിധിയില്ലാതെ യാത്രചെയ്യാം; പ്രതിമാസ യാത്രാകാർഡു സംവിധാനം ഇന്നു നിലവിൽവരും

നി​​​ശ്ചി​​​ത തു​​​ക​​​യ്ക്കു​​​ള്ള ഈ പാസുകൾ എ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ ബ​​​സു​​​ക​​​ളി​​​ൽ ഒരുമാസം യ​​​ഥേ​​​ഷ്ടം യാ​​​ത്ര ചെ​​​യ്യാം. 5000, 3000, 1500, 1000 രൂപക്കു​​​ള്ള പ്ര​​​തി​​​മാ​​​സ പാ​​​സു​​​ക​​​ളാ​​​ണു ല​​​ഭ്യ​​​മാ​​​ക്കു​​​ക.

കെഎസ്ആർടിസിയിൽ ഇനി പരിധിയില്ലാതെ യാത്രചെയ്യാം; പ്രതിമാസ യാത്രാകാർഡു സംവിധാനം ഇന്നു നിലവിൽവരും

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ സ്ഥി​​​രം ​​​യാ​​​ത്രക്കാരുടെ സൗ​​​ക​​​ര്യാ​​​ർ​​​ഥം ആ​​​രം​​​ഭി​​​ക്കു​​​ന്ന പ്ര​​​തി​​​മാ​​​സ യാ​​​ത്രാ കാ​​​ർ​​​ഡ് സം​​​വി​​​ധാ​​​നം ഇന്നു നി​​​ല​​​വി​​​ൽ വ​​​രും. നാ​​​ലു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി 3000 കാ​​​ർ​​​ഡു​​​ക​​​ളാ​​​ണു ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. കഴിഞ്ഞ 19നു കാർഡുകളുടെ വിതരണം ആരംഭിക്കുവാനിരുന്നതു ഇന്നത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു.


നി​​​ശ്ചി​​​ത തു​​​ക​​​യ്ക്കു​​​ള്ള ഈ പാസുകൾ എ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് പു​​​തി​​​യ സം​​​വി​​​ധാ​​​നം വ​​​ഴി ബ​​​സു​​​ക​​​ളി​​​ൽ ഒരുമാസം യ​​​ഥേ​​​ഷ്ടം യാ​​​ത്ര ചെ​​​യ്യാമെന്നുള്ളതാണ് പ്രത്യേകത. 5000രൂപ, 3000 രൂപ, 1500രൂപ, 1000 രൂപ എന്നീ തു​​​ക​​​ക​​​ൾ​​​ക്കു​​​ള്ള പ്ര​​​തി​​​മാ​​​സ പാ​​​സു​​​ക​​​ളാ​​​ണു ല​​​ഭ്യ​​​മാ​​​ക്കു​​​ക.

ജി​​​ല്ല​​​യ്ക്കു​​​ള്ളി​​​ലെ സ​​​ർ​​​വീ​​​സ്, സി​​​റ്റി ഫാ​​​സ്റ്റ്, ഓ​​​ർ​​​ഡി​​​ന​​​റി, ലി​​​മി​​​റ്റ​​​ഡ് സ്റ്റോ​​​പ്പ് ഓ​​​ർ​​​ഡി​​​ന​​​റി സ​​​ർ​​​വീസു​​​ക​​​ളി​​​ൽ ആ​​​യി​​​രം രൂ​​​പ​​​യു​​​ടെ ബ്രോ​​​ണ്‍​സ് കാ​​​ർ​​​ഡു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കാം. സി​​​റ്റി സ​​​ർ​​​വി​​​സ്, സി​​​റ്റി ഫാ​​​സ്റ്റ്, ഓ​​​ർ​​​ഡി​​​ന​​​റി, ലി​​​മി​​​റ്റ​​​ഡ് സ്റ്റോ​​​പ്പ്, ജ​​​ൻ​​​റം നോ​​​ണ്‍ എ​​​സി ബ​​​സു​​​ക​​​ളി​​​ൽ 1500 രൂ​​​പ​​​യു​​​ടെ സി​​​ൽ​​​വ​​​ർ കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് യാ​​​ത്ര​​​ചെ​​​യ്യാം.

സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ്, ഫാ​​​സ്റ്റ്, ഓ​​​ർ​​​ഡി​​​ന​​​റി, ലി​​​മി​​​റ്റ​​​ഡ് സ്റ്റോ​​​പ്പ്, സി​​​റ്റി, സി​​​റ്റി ഫാ​​​സ്റ്റ്, ജ​​​ൻ​​​റം നോ​​​ണ്‍ എ​​​സി ബ​​​സു​​​ക​​​ളി​​​ൽ 3000 രൂ​​​പ​​​യു​​​ടെ ഗോ​​​ൾ​​​ഡ് കാ​​​ർ​​​ഡ് വാ​​​ങ്ങു​​​ന്ന​​​വ​​​ർ​​​ക്ക് യാ​​​ത്ര ചെ​​​യ്യാം. ജ​​​ൻ​​​റം എ​​​സി, ജ​​​ൻ​​​റം നോ​​​ണ്‍ എ​​​സി, സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ്, ഫാ​​​സ്റ്റ്, ഓ​​​ർ​​​ഡി​​​ന​​​റി ലി​​​മി​​​റ്റ​​​ഡ് സ്റ്റോ​​​പ്പ്, ഓ​​​ർ​​​ഡി​​​ന​​​റി, സി​​​റ്റി സ​​​ർ​​​വി​​​സ്, സി​​​റ്റി ഫാ​​​സ്റ്റ് ബ​​​സു​​​ക​​​ളി​​​ൽ 5000 രൂ​​​പ​​​യു​​​ടെ പ്രീ​​​മി​​​യം കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് യാ​​​ത്ര ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കും.

ഒ​​​രു മാ​​​സ​​​മാ​​​ണ് കാ​​​ർ​​​ഡി​​​ന്‍റെ കാ​​​ലാ​​​വ​​​ധി. മു​​​ൻ​​​കൂ​​​ട്ടി പ​​​ണ​​​മ​​​ട​​​ച്ച് വാ​​​ങ്ങു​​​ന്ന കാ​​​ർ​​​ഡു​​​പ​​​യോ​​​ഗി​​​ച്ച് പ​​​രി​​​ധി​​​യി​​​ല്ലാ​​​തെ യാ​​​ത്ര​​​ചെ​​​യ്യാം. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഡി​​​പ്പോ​​​ക​​​ളി​​​ലെ കാ​​​ഷ്കൗ​​​ണ്ട​​​റി​​​ൽ നി​​​ന്നു യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് കാ​​​ർ​​​ഡു​​​ക​​​ൾ വാ​​​ങ്ങാം. കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞാ​​​ൽ പ​​​ണ​​​മ​​​ട​​​ച്ച് യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ഇ​​​തു പു​​​തു​​​ക്കു​​​ന്ന​​​തി​​​നും സം​​​വി​​​ധാ​​​ന​​​മു​​​ണ്ടാ​​​കും.

ക​​​ണ്ട​​​ക്ട​​​ർമാർ യാ​​​ത്രാ​​​കാ​​​ർ​​​ഡി​​​ന്‍റെ ന​​മ്പ​​​രും ഇ​​​റ​​​ങ്ങേ​​​ണ്ട സ്റ്റോ​​​പ്പി​​​ന്‍റെ ഫെ​​​യ​​​ർ സ്റ്റേ​​​ജും ഇ​​​ല​​​ക്‌ട്രോണി​​​ക് ടി​​​ക്ക​​​റ്റിം​​​ഗ് മെ​​​ഷീ​​​നി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണം.

Read More >>