കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍; മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച

സമരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ഇന്നു സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ക്ഷമാബത്ത നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍; മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ നാലു തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്ന് അര്‍ധ രാത്രി മുതല്‍ ആരംഭിക്കും. ക്ഷാമബത്ത നല്‍കാനുള്ള തീരുമാനം പിന്‍വലിച്ചതിനെതിരെയാണ് സമരം.സിഐടിയും ഒഴികെയുള്ള സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

സമരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ഇന്നു സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ക്ഷമാബത്ത നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും.

കുടിശിക ഡിസംബര്‍ മാസത്തിലെ ശമ്പളത്തിനൊപ്പം നല്‍കാന്‍ നേരത്തെ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കുടിശിക നല്‍കേണ്ടെന്നു മാനേജ്‌മെന്റ് പിന്നീട് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് സമരം നടത്താന്‍ സംഘടനകള്‍ തീരുമാനിച്ചത്.

Read More >>