കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

ഗതാഗതമന്ത്രി എകെ ശശീന്ദ്രനുമായി ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ക്ഷാമബത്ത നല്‍കാനുള്ള തീരുമാനം പിന്‍വലിച്ചതിനെതിരെയാണ് സിഐടിയു ഒഴികെയുള്ള ജീവനക്കാരുടെ സംഘടനകള്‍ ഇന്നു അര്‍ധരാത്രി മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ നാളെ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ഗതാഗതമന്ത്രി എകെ ശശീന്ദ്രനുമായി ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

കുടിശ്ശിക തീര്‍ത്ത് ഒരാഴ്ചയ്ക്കുള്ളില്‍ ശമ്പളവും പെന്‍ഷനും നല്‍കുമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിന്മേലാണ് സമരത്തില്‍ നിന്നും പിന്മാറാന്‍ സംഘടനകള്‍ തീരുമാനിച്ചത്. ഇതോടൊപ്പം, ക്ഷാമബത്തയും വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

ക്ഷാമബത്ത നല്‍കാനുള്ള തീരുമാനം പിന്‍വലിച്ചതിനെതിരെയാണ് സിഐടിയു ഒഴികെയുള്ള ജീവനക്കാരുടെ സംഘടനകള്‍ ഇന്നു അര്‍ധരാത്രി മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.

നേരത്തെ ഡിസംബറിലെ ശമ്പളത്തിനൊപ്പം ക്ഷാമബത്ത നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് സര്‍ക്കാര്‍ ഇതു വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. ഇതേതുടര്‍ന്നായിരുന്നു സമരപ്രഖ്യാപനം.

Read More >>