യു എ പി എ ചുമത്തിയ നദീറിനു കോഴിക്കോടിന്റെ ഐക്യദാര്‍ഢ്യം

യു എ പി എ പ്രകാരം കേസെടുത്ത നദിയെ വെറുതെ വിടണമെന്നാവശ്യപ്പെട്ടുകൊണ്ടു പ്ലക്കാര്‍ഡുമേന്തി സഹൃത്തുക്കള്‍ മാനാഞ്ചിറയില്‍ പ്രകടനം നടത്തി. ആറളത്തു മാവോയിസ്‌റ്റുകള്‍ക്കൊപ്പം കാട്ടുതീ വിതരണം ചെയ്‌തെന്നാണ്‌ നദിക്കെതിരെ പൊലീസ്‌ കേസ്‌

യു എ പി എ ചുമത്തിയ നദീറിനു കോഴിക്കോടിന്റെ ഐക്യദാര്‍ഢ്യം

മാവോയിസ്‌റ്റ്‌ ബന്ധമാരോപിച്ചു യു എ പി എ ചുമത്തിയ ഫ്രീലാന്‍സ്‌ പത്രപ്രവര്‍ത്തകന്‍ നദി എന്ന നദീറിന്‌ കോഴിക്കോടിന്റെ ഐക്യദാര്‍ഢ്യം. സെന്‍ട്രല്‍ ലൈബ്രറി പരിസരത്ത്‌ ചേര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്‌മയാണ്‌ നദിക്ക്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്‌. യു എ പി എ പ്രകാരം കേസെടുത്ത നദിയെ വെറുതെ വിടണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ പ്ലക്കാര്‍ഡുമേന്തി സഹൃത്തുക്കള്‍ മാനാഞ്ചിറയില്‍ പ്രകടനം നടത്തി. ആറളത്ത്‌ മാവോയിസ്‌റ്റുകള്‍ക്കൊപ്പം കാട്ടുതീ വിതരണം ചെയ്‌തെന്നാണ്‌ നദിക്കെതിരെ പൊലീസ്‌ കേസ്‌.


ദേശീയഗാനത്തെ അപമാനിച്ചുവെന്ന പേരില്‍ കേസെടുത്ത നോവലിസ്‌റ്റ്‌ കമല്‍ സി ചവറയ്‌ക്ക്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ കൂട്ടിരിക്കുന്നതിനിടെയാണ്‌ നദിയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. പിന്നീടു വിട്ടയച്ചെങ്കിലും ജനുവരി നാലിന്‌ ആറളം പൊലീസ്‌ സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ്‌ നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന്‌ നദി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി. ഇതേത്തുടര്‍ന്നാണ്‌ നദീറിനെതിരെ യു എ പി എ പ്രകാരം കേസു ചുമത്തിയതായി പൊലീസ്‌ ഹൈക്കോടതിയെ അറിയിച്ചത്‌. കോഴിക്കോട്‌ മാനാഞ്ചിറയില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ മനുഷ്യാവകാശപ്രവര്‍ത്തകരായ ഷഫീക്‌ സുബൈദ ഹക്കീം, കമല്‍ സി ചവറ, സിപി റഷീദ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

Read More >>