കോഴിക്കോട്‌ മാവൂര്‍ റോഡില്‍ ബഹുനില കെട്ടിടത്തില്‍ തീപടര്‍ന്നു ലക്ഷങ്ങളുടെ നഷ്ടം; മൂന്നു മൊബൈല്‍ ഫോണ്‍ കടകള്‍ കത്തിനശിച്ചു

ഒരുമണിയോടെ ഷറാറ പ്ലാസ എന്ന സ്ഥാപനത്തിലെ വാച്ച്‌മാന്‍ ആണു തീപടരുന്നതു കണ്ടത്‌. താഴത്തെ നിലയിലെ ഗള്‍ഫ്‌ സിറ്റി ബസാറിലെ മൂന്നു മൊബൈല്‍ കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.

കോഴിക്കോട്‌ മാവൂര്‍ റോഡില്‍ ബഹുനില കെട്ടിടത്തില്‍ തീപടര്‍ന്നു ലക്ഷങ്ങളുടെ നഷ്ടം; മൂന്നു മൊബൈല്‍ ഫോണ്‍ കടകള്‍ കത്തിനശിച്ചു

മാവൂര്‍ റോഡില്‍ പുതിയ ബസ്റ്റാന്‍ഡിന്‌ സമീപം ബഹുനില കെട്ടിടത്തിൽ ഇന്നലെ അര്‍ധരാത്രിയോടെ വന്‍ തീപിടുത്തമുണ്ടായി. താഴത്തെ നിലയിലാണ്‌ തീപടര്‍ന്നത്‌. രാത്രി ഒരുമണിയോടെ ഷറാറ പ്ലാസ എന്ന സ്ഥാപനത്തിലെ വാച്ച്‌മാന്‍ ആണ്‌  തീപടരുന്നത്‌ കണ്ടത്‌.

താഴത്തെ നിലയിലെ ഗള്‍ഫ്‌ സിറ്റി ബസാറിലെ മൂന്ന്‌ മൊബൈല്‍ കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഇവിടെ ഇരുപതോളം മൊബൈല്‍ ഫോണ്‍ കടകളുണ്ടെങ്കിലും ഉടന്‍ ഫയര്‍ഫോഴ്‌സെത്തി തീ അണച്ചതിനാല്‍ കൂടുതല്‍ കടകളിലേക്കു തീ വ്യാപിച്ചില്ല. നഗരത്തിലെ പത്തു ഫയര്‍ യൂണിറ്റുകളാണു തീയണയ്ക്കാനെത്തിയത്‌. തീപിടുത്തകാരണം വ്യക്തമല്ല. ഷോര്‍ട്ട്‌ സര്‍ക്ക്യൂട്ടെന്നാണ്‌ പ്രാഥമിക നിഗമനം.

Story by
Read More >>