സമസ്‌ത പണ്ഡിതന്‍ കോട്ടുമല ബാപ്പു മുസ്ല്യാര്‍ അന്തരിച്ചു

ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു

സമസ്‌ത പണ്ഡിതന്‍ കോട്ടുമല ബാപ്പു മുസ്ല്യാര്‍ അന്തരിച്ചു

സമസ്‌ത ജം ഇയത്തുല്‍ ഉലമ ജോയിന്‍ സെക്രട്ടറിയും ഇകെ സമസ്‌ത വിദ്യാഭ്യാസ ബോര്‍ഡ്‌ സെക്രട്ടറിയുമായ കോട്ടുമല ബാപ്പു മുസ്ല്യാര്‍(65) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു.

സുപ്രഭാതം പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറാണ്. കേരള ജംഇയത്തുല്‍ ഉലമയുടെ സെക്രട്ടറി സ്ഥാനമടക്കം പ്രധാന ചുമതലകള്‍ അദ്ദേഹം വഹിച്ചിരുന്നു. സുന്നി യുവജന സംഘം, സുന്നി മഹല്ല് ഫെഡറേഷന്‍ എന്നിവയുടെ ഭാരവാഹിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read More >>