കമലിന് എതിരെയുള്ള സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരെ ജന്മനാടിന്റെ പിന്തുണയുമായി 'ഇരുള്‍ വീഴും മുമ്പേ'

ഇരുള്‍ വീഴും മുമ്പേയെന്ന പേരില്‍ സംഘടിപ്പിച്ചിട്ടിട്ടുള്ള പരിപാടിയില്‍ എംഎ ബേബി, വിഡി സതീശന്‍ എംഎല്‍എ, ബിനോയ് വിശ്വം, സാറാ ജോസഫ്, കെ വേണു, എന്‍എസ് മാധവന്‍, ലാല്‍ ജോസ്, ആഷിക് അബു, ബിജിപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സാംസ്‌കാരിക രംഗത്തെ പ്രമുഖരായ എഴുപതോളം പേര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

കമലിന് എതിരെയുള്ള സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരെ ജന്മനാടിന്റെ പിന്തുണയുമായി

സംഘപരിവാര്‍ ഫാസിസത്തിനെതിരെ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചൂകൊണ്ടുള്ള ജനകീയ കൂട്ടായ്മ നാളെ കൊടുങ്ങല്ലൂരില്‍ നടക്കും. കൊടുങ്ങല്ലൂര്‍ കൂട്ടായ്മ സംഘടിപ്പിച്ചിട്ടുള്ള ജനകീയ ഐക്യം നാളെ വൈകുന്നേരം നാലരയ്ക്ക് വടക്കേനടയില്‍ വില്ലേജ് ഓഫീസ് പരിസരത്ത് നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഇരുള്‍ വീഴും മുമ്പേയെന്ന പേരില്‍ സംഘടിപ്പിച്ചിട്ടിട്ടുള്ള പരിപാടിയില്‍ എംഎ ബേബി, വിഡി സതീശന്‍ എംഎല്‍എ, ബിനോയ് വിശ്വം, സാറാ ജോസഫ്, കെ വേണു, എന്‍എസ് മാധവന്‍, ലാല്‍ ജോസ്, ആഷിക് അബു, ബിജിപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സാംസ്‌കാരിക രംഗത്തെ പ്രമുഖരായ എഴുപതോളം പേര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

സംഘപരിവാര്‍ അവരുടെ വര്‍ഗ്ഗീയ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായി കമലിനെ പോലുള്ള ഉന്നതനായ ഒരു കലാകാരനെ യാതൊരു ദയയും കൂടാതെ ആക്രമിക്കുന്നതിനെതിരെയാണ് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്നു സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബിജെപിയുടെ ചെറുതും വലുതുമായ നേതാക്കള്‍ കമല്‍ ഉള്‍പ്പെടുന്ന ജനസൂഹത്തിനു നേരേ കള്ളപ്രചരണം അഴിച്ചു വിട്ടു കൊണ്ടിരിക്കുകയാണെന്നും കണ്‍വീനര്‍മാരായ കെ.ആര്‍.ജൈത്രന്‍, ടിഎം നാസര്‍, ഇഎസ് സാബു, ആര്‍ട്ടിസ്റ്റ് കുട്ടി എന്നിവര്‍ പറഞ്ഞു.

ഇത്തരത്തിലുള്ള ഫാസിസ്റ്റ് രീതികളെ പ്രതിരോധിക്കാന്‍ ജനാധിപത്യ-പുരോഗമന- മതേതര പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍കൂട്ടായ്മ രൂപം കൊണ്ടിട്ടുള്ളതെന്നും അവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപി മനതാവ് എഎന്‍ രാധാകൃഷ്ണന്‍ വീണ്ടും കമലിനെതിരെ രംഗത്തെത്തിയിരുന്നു. കമല്‍ പാകിസ്ഥാനിലേക്കു പോകണമെന്ന തരത്തിലുള്ള രാധാകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വന്‍ ജനരോഷമാണ് സംസ്ഥാനത്ത് ഉയര്‍ന്നുവന്നത്.

Read More >>