കൊടുങ്ങല്ലൂര്‍ സദാചാര ഗുണ്ടാ ആക്രമണം; അഞ്ചുപേര്‍ അറസ്റ്റില്‍

സംഭവശേഷം ഒളിവില്‍ പോയിരുന്ന പ്രധാന പ്രതി ബാബു, സിയാദ്, നിഖില്‍, സായിന്‍, ചിക്കു എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ടെന്നും ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും കൊടുങ്ങല്ലൂര്‍ എസ്‌ഐ ബൈജു നാരദാന്യൂസിനോടു പറഞ്ഞു.

കൊടുങ്ങല്ലൂര്‍ സദാചാര ഗുണ്ടാ ആക്രമണം; അഞ്ചുപേര്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂരില്‍ സദാചാര ഗുണ്ടകള്‍ മധ്യവയസ്‌കനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. സംഭവശേഷം ഒളിവില്‍ പോയിരുന്ന പ്രധാന പ്രതി ബാബു, സിയാദ്, നിഖില്‍, സായിന്‍, ചിക്കു എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ പിടിയിലാകാനുണ്ടെന്നും ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും കൊടുങ്ങല്ലൂര്‍ എസ്‌ഐ ബൈജു നാരദാന്യൂസിനോടു പറഞ്ഞു.

ഇന്നു വൈകീട്ട് നാലോടെ എറണാകുളം മുനമ്പത്തുവച്ചാണ് ഇവര്‍ പിടിയിലായത്. കൊടുങ്ങല്ലൂര്‍ സിഐയുടെ ചുമതലയുള്ള സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നും എസ്‌ഐ അറിയിച്ചു.


കൊടുങ്ങല്ലൂര്‍ അഴീക്കോട് മേനോന്‍ ബസാറില്‍ പള്ളിപ്പറമ്പില്‍ സലാമി (47) നാണ് ക്രൂരമായ മര്‍ദ്ദനമേറ്റത്. മേനോന്‍ ബസാറില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം. സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. പരിചയമുണ്ടായിരുന്ന ഒരാള്‍ തന്നെ കൂട്ടിക്കൊണ്ടുപോവുകയും സംഘം ചേര്‍ന്നു മര്‍ദ്ദിക്കുകയായിരുന്നെന്നും സലാം പൊലീസിനു മൊഴി നല്‍കിയിരുന്നു.

മണിക്കൂറുകളോളം നീണ്ട മര്‍ദ്ദനത്തില്‍ ദേഹമാസകലം പരിക്കേറ്റ സലാമിന്റെ മൂന്നുപല്ലുകളും കൊഴിഞ്ഞിരുന്നു. ഒടുവില്‍ പൊലീസ് എത്തിയാണ് സലാമിനെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സലാമിനെ പരസ്യവിചാരണയ്ക്കു വിധേയമാക്കിയ സംഘം ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യല്‍മീഡിയകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

Read More >>