കൊടുങ്ങല്ലൂര്‍ സദാചാര ഗുണ്ടാ ആക്രമണം; അഞ്ചു പ്രതികളെ തിരിച്ചറിഞ്ഞു

കൊടുങ്ങല്ലൂരില്‍ സലാം എന്ന യുവാവിനെ പരിചയമുള്ള അഞ്ചംഗ സംഘമാണ് നഗ്‌നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും ദൃശ്യങ്ങള്‍ ചിത്രീകരിച്ച് നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തത്.

കൊടുങ്ങല്ലൂര്‍ സദാചാര ഗുണ്ടാ ആക്രമണം; അഞ്ചു പ്രതികളെ തിരിച്ചറിഞ്ഞു


കൊടുങ്ങല്ലൂരില്‍ യുവാവിനെ നഗ്‌നനാക്കി സദാചാര ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കൊടുങ്ങല്ലൂര്‍ പോലീസ് അറിയിച്ചു. പ്രതികളായ ബാബു, നിഖില്‍, സിയാദ്, സായ്കുമാര്‍, ചിക്കു എന്നിവര്‍ ഒളിവില്‍ പോയെന്ന് പോലീസ് പറഞ്ഞു. പള്ളപ്പറമ്പില്‍ സലാം എന്ന യുവാവാണ് ഇന്നലെ രാത്രി 10 മണിയോടെ ക്രൂരമായ ആക്രമണത്തിനിരയായത്.

ഏറെ നേരം നീണ്ട ആക്രമണത്തില്‍ സലാമിന്റെ പല്ലുകള്‍ കൊഴിയുകയും മുഖത്ത് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.


പരിചയമുണ്ടായിരുന്ന ഒരാള്‍ തന്നെ കൂട്ടികൊണ്ടുപോയി സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സലാം മൊഴി നല്‍കിയെന്ന് പൊലീസ് പറഞ്ഞു.


നഗ്നനാക്കി മണിക്കൂറുകളോളം മര്‍ദ്ദിക്കുകയും പരസ്യവിചാരണ നടത്തുകയും ചെയ്തു. വിചാരണ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയായിരുന്നു. വടക്കേ ഇന്ത്യയില്‍ ദളിതരേയും ന്യൂനപക്ഷങ്ങളേയും പീഡിപ്പിക്കുന്ന മാതൃകയിലായിരുന്നു പരസ്യവിചാരണ.Read More >>