കണ്ണൂരില്‍ സമാധാനം പുലരാന്‍ പുതിയ ചുവടുവെപ്പ്‌ നടത്തുമെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍

കണ്ണൂരില്‍ സമാധാനം പുലരുകയെന്നതാണ്‌ സിപിഐഎം ആഗ്രഹിക്കുന്നതെന്ന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. അതിനായി പുതിയൊരു ചുവടുവെപ്പ്‌ നടത്തും.

കണ്ണൂരില്‍ സമാധാനം പുലരാന്‍ പുതിയ ചുവടുവെപ്പ്‌ നടത്തുമെന്ന്‌ കോടിയേരി ബാലകൃഷ്‌ണന്‍

കണ്ണൂരില്‍ സമാധാനം പുലരുകയെന്നതാണ്‌ സിപിഐഎം ആഗ്രഹിക്കുന്നതെന്ന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. അതിനായി പുതിയൊരു ചുവടുവെപ്പ്‌ നടത്തും. ധര്‍മ്മടം അണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകനായ സന്തോഷിനെ കൊലപ്പെടുത്തിയതില്‍ സിപിഐഎമ്മിന്‌ യാതൊരു ബന്ധവുമില്ല. അദേഹത്തിന്റെ വീട്‌ സന്ദര്‍ശിക്കുമെന്നും കോടിയേരി കലോത്സവനഗരിയില്‍ വാര്‍ത്താലേഖകരോട്‌ പറഞ്ഞു. ഹര്‍ത്താലില്‍ നിന്ന്‌ കലോത്സവ നഗരിയെ ഒഴിവാക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടും ബിജെപി അത്‌ പാലിക്കാന്‍ തയ്യാറായില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും അദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Story by
Read More >>