വിവാദങ്ങള്‍ക്കൊടുവില്‍ കോടിയേരി സമരപ്പന്തലിലെത്തി; ലോ അക്കാദമി സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യം

സിപിഐഎം നേരിട്ട് വിഷയത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും വിദ്യാര്‍ത്ഥി പ്രശ്‌നം എന്ന നിലയ്ക്ക് എസ്എഫ്‌ഐയുടെ ഇടപെടല്‍ സജീവമാണെന്നുമായിരുന്നു ഇന്നലെ കോടിയേരിയുടെ അഭിപ്രായം. ഇതോടൊപ്പം, പ്രിന്‍സിപ്പലിനെ മാറ്റുന്നതിനോട് സിപിഐഎമ്മിനു യോജിപ്പില്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഇതില്‍ എതിര്‍പ്പുണ്ടായ സാഹചര്യത്തിലാണ് നിലപാടില്‍ അയവുവരുത്താന്‍ കോടിയേരി തയ്യാറായതെന്നാണ് വിലയിരുത്തല്‍.

വിവാദങ്ങള്‍ക്കൊടുവില്‍ കോടിയേരി സമരപ്പന്തലിലെത്തി; ലോ അക്കാദമി സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യം

ലോ അക്കാദമി വിഷയത്തില്‍ ഇതുവരെ സിപിഐഎം ഇടപെടല്‍ ഉണ്ടാവാതിരുന്നത് വിവാദമായ പശ്ചാത്തലത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ സമരപന്തലില്‍. സിപിഐഎം നേരിട്ട് വിഷയത്തില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും വിദ്യാര്‍ത്ഥി പ്രശ്‌നം എന്ന നിലയ്ക്ക് എസ്എഫ്‌ഐയുടെ ഇടപെടല്‍ സജീവമാണെന്നുമായിരുന്നു ഇന്നലെ കോടിയേരിയുടെ അഭിപ്രായം. ഇതോടൊപ്പം, പ്രിന്‍സിപ്പലിനെ മാറ്റുന്നതിനോട് സിപിഐഎമ്മിനു യോജിപ്പില്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഇതില്‍ എതിര്‍പ്പുണ്ടായ സാഹചര്യത്തിലാണ് നിലപാടില്‍ അയവുവരുത്താന്‍ കോടിയേരി തയ്യാറായതെന്നാണ് വിലയിരുത്തല്‍.


വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ സര്‍ക്കാരും സര്‍വ്വകലാശാലയും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും തീരുമാനമെടുക്കണമെന്നു കോടിയേരി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്നും ഇക്കാര്യത്തില്‍ മാനേജ്‌മെന്റ് വിട്ടുവീഴ്ചക്കു തയ്യാറാവണമെന്നും കോടിയേരി ആവശ്യപ്പെട്ടു. പ്രശ്‌നത്തെ വിദ്യാര്‍ത്ഥി സമരമായി കാണുകയാണു വേണ്ടത്. എന്നാല്‍ ഇതിനെ രാഷ്്ട്രീയമായി കാണാന്‍ ചിലര്‍ ശ്രമിക്കുന്നു. ഇതില്‍ കരുതല്‍ വേണം. അക്കാദമിയുടെ ഭൂമിപ്രശ്‌നം വിദ്യാര്‍ത്ഥികളുടെ സമരപ്രശ്‌നമല്ലെന്നും കോടിയേരി അവകാശപ്പെട്ടു. അതേസമയം, വിദ്യാര്‍ത്ഥികളുടെ പ്രശ്‌നം അവര്‍ തന്നെ പരഹരിച്ചോളുമെന്നു പറഞ്ഞ കോടിയേരി മാധ്യമങ്ങള്‍ ഇടപെട്ട് പ്രശ്‌നം വഷളാക്കാന്‍ ശ്രമിക്കുന്നതായും ആരോപിച്ചു.

Read More >>