കൊച്ചി നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസ്: സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് അഡോള്‍ഫസാണ് ഒന്നാം പ്രതി. പാന്‍ ഏഷ്യ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എംഡി എംകെ സലീമിനെ രണ്ടാംപ്രതിയും എംഎസ് ട്രസ്റ്റ് ഇന്റര്‍നാഷണല്‍ ഉടമ എംഎസ് സാജനെ മൂന്നാം പ്രതിയുമാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

കൊച്ചി നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസ്: സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: കൊച്ചി നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസില്‍ മൂന്നു പേരെ പ്രതിയാക്കി സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് അഡോള്‍ഫസാണ് ഒന്നാം പ്രതി. പാന്‍ ഏഷ്യ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എംഡി എംകെ സലീമിനെ രണ്ടാംപ്രതിയും എംഎസ് ട്രസ്റ്റ് ഇന്റര്‍നാഷണല്‍ ഉടമ എംഎസ് സാജനെ മൂന്നാം പ്രതിയുമാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ചട്ടങ്ങള്‍ ലംഘിച്ചു കേരളത്തില്‍ നിന്നു നഴ്സുമാരെ റിക്രൂട്ട് ചെയ്‌തെന്നും ഇതിനു വന്‍ തുക ഫീസ് വാങ്ങിയെന്നുമാണ് സ്ഥാപനങ്ങള്‍ക്കെതിരെയുള്ള കേസ്. സ്ഥാപനങ്ങള്‍ക്കു അനധികൃത റിക്രൂട്ട്‌മെന്റ് നടത്താന്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് അഡോള്‍ഫസിന്റെ സഹായം ലഭിച്ചിരുന്നതായി സിബിഐ കണ്ടെത്തിയിരുന്നു.

അടൂരിലുള്ള മറ്റൊരു റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ ലൈസന്‍സിലാണ് പാന്‍ ഏഷ്യ പ്രവര്‍ത്തിച്ചിരുന്നതെന്നാണു കണ്ടെത്തല്‍.

Read More >>