വാഹനാപകടത്തില്‍പ്പെട്ട് റോഡില്‍ വീണുകിടന്നവര്‍ക്ക് രക്ഷകയായി ആരോഗ്യമന്ത്രി കെ കെ ശൈലജ;

തിരുവനന്തപുരം പരുത്തിപ്പാറയില്‍ വച്ചാണ് ജിനുജോയി സഞ്ചരിച്ചിരുന്ന ബൈക്കും വിജയനും മകള്‍ വിദ്യയും സഞ്ചരിച്ചിരുന്ന ആക്ടിവയും തമ്മില്‍ കൂട്ടിമുട്ടിയത്. ഈ സമയമാണ് വെഞ്ഞാറമൂട്ടില്‍ ഒരു പരിപാടയില്‍ പങ്കെടുത്ത് ആരോഗ്യവകുപ്പ് മന്ത്രി അതുവഴി വന്നത്.

വാഹനാപകടത്തില്‍പ്പെട്ട് റോഡില്‍ വീണുകിടന്നവര്‍ക്ക് രക്ഷകയായി ആരോഗ്യമന്ത്രി കെ കെ ശൈലജ;

വാഹനാപകടത്തില്‍പ്പെട്ട് റോഡില്‍ വീണുകിടന്നവര്‍ക്ക് രക്ഷകയായി ആരോഗ്യമന്ത്രി കെ കെ ശൈലജ. അപകടത്തില്‍പ്പെട്ടവരെ സ്വന്തം വാഹനത്തില്‍ മെഡിക്കല്‍ കോളേജിലെത്തിച്ചാണ് കെ കെ ശൈലജ മാതൃകകാട്ടിയത്. വാഹനാപകടത്തില്‍പ്പെട്ട പാറോട്ടുകോണം സ്വദേശി ജിനു റോയി (29), പാണന്‍വിള സ്വദേശിനി വിദ്യ (27), വിദ്യയുടെ അച്ഛന്‍ വിജയന്‍ എന്നിവരെയാണ് കെ കെ ശൈലജ ടീച്ചര്‍ സ്വന്തം വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത്.

തിരുവനന്തപുരം പരുത്തിപ്പാറയില്‍ വച്ചാണ് ജിനുജോയി സഞ്ചരിച്ചിരുന്ന ബൈക്കും വിജയനും മകള്‍ വിദ്യയും സഞ്ചരിച്ചിരുന്ന ആക്ടിവയും തമ്മില്‍ കൂട്ടിമുട്ടിയത്. ഈ സമയമാണ് വെഞ്ഞാറമൂട്ടില്‍ ഒരു പരിപാടയില്‍ പങ്കെടുത്ത് ആരോഗ്യവകുപ്പ് മന്ത്രി അതുവഴി വന്നത്. ആള്‍ക്കാര്‍ കൂടി നില്‍ക്കുന്നതും രണ്ടുപേര്‍ റോഡില്‍ വീണു കിടക്കുന്നതും കണ്ട ഉടന്‍ തന്നെ മന്ത്രിയുടെ വാഹനം നിര്‍ത്തി കാര്യമന്വേഷിച്ചു. വാഹനമില്ലാത്തതിനാല്‍ ആശുപത്രിയില്‍ പോകാന്‍ സാധിക്കുന്നില്ലെന്ന് അപകടത്തില്‍പ്പെട്ടവര്‍ അറിയിക്കുകയായിരുന്നു.


തുടര്‍ന്ന് മന്ത്രിയും ഗണ്‍മാനും പിഎയും വാഹനത്തില്‍ നിന്നും ഇറങ്ങുകയും തന്റെ വാഹനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കുകയുമായിരുന്നു. അബോധാവസ്ഥയിലായിരുന്ന ജിനു റോയിയെ പുറകുസീറ്റില്‍ കിടത്തിയും വിദ്യയേയും മറ്റുള്ളവരേയും ആ വാഹനത്തില്‍ കയറ്റിയും മെഡിക്കല്‍ കോളേജിലേക്കയച്ചു. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ അപകട വിവരം അറിയിച്ചശേഷം പിന്നീട് അതുവഴി വന്ന പോലീസ് വാഹനത്തില്‍ കയറി മന്ത്രി വീട്ടിലേക്കു പോയി.

തന്റെ കല്യാണം വിളിക്കാനായി പാറോട്ടുകോണത്തു നിന്നും പേരൂര്‍ക്കടയിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു ജിനു റോയ്. മുട്ടട പള്ളിയില്‍ നിന്നും പാണന്‍വിളയിലേക്ക് പോകുകയായിരുന്നു വിദ്യയും അച്ഛന്‍ വിജയനും. വിജയനാണ് ആക്ടീവ ഓടിച്ചിരുന്നത്. അപകടത്തില്‍ ജിനു റോയിക്കും വിദ്യയ്ക്കും സാരമായി പരിക്ക് പറ്റിയിരുന്നു.

ആളുകള്‍ ഓടിക്കൂടുകയും പല സ്വകാര്യ വാഹനങ്ങള്‍ക്ക് കൈകാണിക്കുകയും ചെയ്തുവെങ്കിലും ആരും നിര്‍ത്തിയില്ല. അങ്ങനെ ആമ്പുലന്‍സിനായി വിളിച്ചു കൊണ്ടിരുന്നപ്പോഴാണ് മന്ത്രി ആ വഴി വന്ന് ഇവരെ ആശുപത്രിയിലെത്തിച്ചത്. അത്യാഹിത വിഭാഗം ഒബ്സര്‍വേഷനില്‍ കഴിയുന്ന ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ടെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

Read More >>