ആണിനും പെണ്ണിനും തൊട്ടുരുമ്മിനിന്നു സെൽഫിയെടുക്കണം; ദേഹത്തുരസിയുള്ള സെൽഫി വേണ്ടെന്നു യേശുദാസ്

സെൽഫി വന്നതോടെ തൊട്ടുരുമിനിന്നു ഫോട്ടോയെടുക്കണം. അതുപറ്റില്ലെന്നു ഞാൻ ആണിനെയും പെണ്ണിനെയും വിലക്കി. ഒപ്പം നിന്നു ഫോട്ടോയെടുക്കുന്നതിൽ വിരോധമില്ല.

ആണിനും പെണ്ണിനും തൊട്ടുരുമ്മിനിന്നു സെൽഫിയെടുക്കണം; ദേഹത്തുരസിയുള്ള സെൽഫി വേണ്ടെന്നു യേശുദാസ്

തൊട്ടുരുമിയുള്ള സെൽഫിയെടുക്കലിനെ വിമർശിച്ച് ഗായകൻ കെജെ യേശുദാസ്. എൺപതുകൾക്കുമുമ്പ് ഒരു പെൺകുട്ടിവന്ന് ഫോട്ടോ എടുത്തോട്ടെയെന്നു ചോദിക്കാറില്ലായിരുന്നു. അതായിരുന്നു അടക്കവും ഒതുക്കവും.

ഇത് കുറ്റപ്പെടുത്തലല്ല. ഇത് എന്റെ ഭാര്യ, മകൾ എന്നൊരാൾ പരിചയപ്പെടുത്തിയാൽത്തന്നെയും അവർ അകലം പാലിക്കുമായിരുന്നു. ഇന്ന് അങ്ങനെയല്ല. യേശുദാസ് പറയുന്നു. മാതൃഭൂമിയിലെ കണ്ടതും കേട്ടതുമെന്ന കോളത്തിലാണ് യേശുദാസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സെൽഫി വന്നതോടെ തൊട്ടുരുമ്മിനിന്നു ഫോട്ടോയെടുക്കണം. അതുപറ്റില്ലെന്നു ഞാൻ ആണിനെയും പെണ്ണിനെയും വിലക്കി. ഒപ്പം നിന്നു ഫോട്ടോയെടുക്കുന്നതിൽ വിരോധമില്ല. എന്നാൽ തൊട്ടുരുമിയുള്ള ഫോട്ടോ വേണ്ടെന്നും യേശുദാസ് അഭിപ്രായപ്പെട്ടു.

നേരത്തെ സ്ത്രീകൾ ജീൻസ് ധരിക്കരുതെന്നു യേശുദാസ് പറഞ്ഞിരുന്നു. സ്ത്രീകൾ മറച്ചുവയ്ക്കേണ്ടവ മറച്ചുവയ്ക്കണമെന്നും മറ്റുള്ളവരെ വിഷമിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Story by