മലയാളി വ്യവസായി റഫീഖ് മുഹമ്മദ് കിര്‍ഗിസ്ഥാന്‍ മേജര്‍ ജനറലായി നിയമിക്കപ്പെടുന്നു

സൗദി, യു എ ഇ രാജ്യങ്ങള്‍ കേന്ദ്രമായുള്ള ഗാമ്മോണ്‍ ഗ്രൂപ്പ് ചെയര്‍മാനാണ് റഫീക്ക്.

മലയാളി വ്യവസായി റഫീഖ് മുഹമ്മദ് കിര്‍ഗിസ്ഥാന്‍ മേജര്‍ ജനറലായി നിയമിക്കപ്പെടുന്നു

മലയാളി വ്യവസായിയായ ശൈഖ് റഫീഖ് മുഹമ്മദ് ഇനി കിര്‍ഗിസ്ഥാന്‍ മേജര്‍ ജനറലാകും. സൗദി, യു എ ഇ രാജ്യങ്ങള്‍ കേന്ദ്രമായുള്ള ഗാമ്മോണ്‍ ഗ്രൂപ്പ് ചെയര്‍മാനാണ് റഫീക്ക്. കിര്‍ഗിസ്ഥാന്‍ പ്രതിരോധ മന്ത്രി അലി മിര്‍സ ഇക്കാര്യം അറിയിച്ചതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു വിദേശ രാജ്യത്ത് സൈനിക പദവിയിലെ ഉന്നത സ്ഥാനത്തെത്തുന്ന ആദ്യ മലയാളി കൂടിയാണ് കോഴിക്കോട് സ്വദേശിയായ റഫീഖ്.

മുന്‍ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് ബാകിയേവിന്റെ ഉപദേഷ്ടാവായി റഫീക്ക് മുന്‍പ് സേവനം അനുഷ്ഠിച്ചിരുന്നു. ഇറാനില്‍ ഒരു സ്റ്റീല്‍ പ്ലാന്റ് പ്രൊജക്ടുമായി ബന്ധപ്പെട്ടിരിക്കുമ്പോഴായിരുന്നു ഇത്.


പ്രൈമറി വിദ്യാഭ്യാസം മാത്രം പൂര്‍ത്തിയാക്കി മുംബൈയിലേക്ക് പോയ റഫീഖ് അവിടെ വെച്ചാണ് ബിസിനസ് രംഗത്തേക്ക് കടക്കുന്നത്‌. തുടര്‍ന്ന് അവിടെ നിന്നും ഗള്‍ഫ്‌ രാജ്യങ്ങളിലേക്കും യൂറോപ്പ്, നോര്‍ത്ത് ആഫ്രിക്ക എന്നിവടങ്ങളിലേക്കും പില്‍ക്കാലത്ത് ബിസിനസ് വ്യാപിപ്പിക്കുകയും ചെയ്തു.

ശൈഖ് റഫീഖ് മുഹമ്മദ് ഇപ്പോള്‍ കുടുംബമായി ദുബായിലാണ് താമസം.

Read More >>